ഡ്രൈവിങ് ലൈസൻസും ആധാർ കാർഡുമൊക്കെ ഡിജിറ്റലായി സൂക്ഷിക്കുന്നത് പോലെ ഇനി എലെക്ഷൻ ഐഡി കാർഡും ഡിജിറ്റലായി സൂക്ഷ്‌ക്കാം ഇതിനായി ഇത്രമാത്രം
ആദ്യം
• https://www.nvsp.in/ എന്ന വെബ്സൈറ്റിൽ കയറിസന്ദർശിച്ച് ‘ഡൌൺലോഡ് e-EPIC' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
• ഒരു പുതിയ യൂസറായി ലോഗിൻ ചെയ്യുക/രജിസ്റ്റർ ചെയ്യുക.
• 'e-EPIC ഡൗൺലോഡ്' ക്ലിക്ക് ചെയ്യുക.
• വോട്ടർ ഐഡി കാർഡ് നമ്പരോ ഫോം റഫറൻസ് നമ്പരോ നൽകുക.
• രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി കൊടുക്കുക
• ഡൗൺലോഡ് e-EPIC എന്നതിൽ ക്ലിക്ക് ചെയ്യുക.
എസ്എംഎസ് വഴിയും വോട്ടർ പട്ടികയിൽ പേര് പരിശോധിക്കാം
ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്ത ആളുകൾക്ക് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാനുള്ള സംവിധാനം ഇലക്ഷൻ കമ്മീഷൻ ഒരുക്കിയിട്ടുണ്ട്. എസ്എംഎസ് വഴിയാണ് ഇത് സാധിക്കുന്നത്. നിങ്ങളുടെ ഫോണിലൂടെ അയക്കുന്ന എസ്എംഎസിന് മറുപടിയായി നിങ്ങളുടെ വോട്ടേഴ്സ് ലിസ്റ്റിലെ വിവരങ്ങൾ ലഭ്യമാകും. ഇത് എങ്ങനെയാണ് എന്ന് നോക്കാം.
• മൊബൈൽ മെസേജ് ഓപ്പൺ ചെയ്ത് വോട്ടർ ഐഡിയിലെ നമ്പർ ടൈപ്പ് ചെയ്യുക
• 9211728082 അല്ലെങ്കിൽ 1950 എന്ന നമ്പറിലേക്ക് ഈ എസ്എംഎസ് അയയ്‌ക്കുക.
• നിങ്ങൾ മെസേജ് അയച്ചുകഴിഞ്ഞാൽ നിങ്ങളുടെ പോളിംഗ് സ്റ്റേഷൻ നമ്പറും പേരും മറുപടിയായി വരും.
• നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെങ്കിൽ ഇത്തരം വിവരങ്ങൾ ഒന്നും തന്നെ ലഭിക്കുകയില്ല.
NSDL പാൻ കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
• https://www.onlineservices.nsdl.com/paam/requestAndDownloadEPAN.html എന്ന വെബ്സൈറ്റ് തുറക്കുക.
• ഇതിൽ നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ കാണാം - അക്നോളജ്മെന്റ് നമ്പറും പാൻ നമ്പറും. പാനിൽ ടാപ്പ് ചെയ്യുക.
• നിങ്ങളുടെ 10 അക്ക പാൻ നമ്പർ നൽകുക, തുടർന്ന് നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക.
• അടുത്തതായി നിങ്ങൾ ജനിച്ച മാസവും വർഷവും നൽകുക. തുടർന്ന് ക്യാപ്‌ച പൂരിപ്പിക്കുക.
• എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് കഴിഞ്ഞാൽ, സബ്മിറ്റിൽ ടാപ്പ് ചെയ്യുക.
• നിങ്ങൾ ഇനി ഒടിപി ജനറേറ്റ് ചെയ്യണം. നിങ്ങൾക്ക് ഒടിപി ഏത് രീതിയിൽ വേണമെന്ന് തിരഞ്ഞെടുക്കാം. ഇമെയിലിലോ മൊബൈലിലോ ഒടിപി ലഭിക്കും.
• ഒടിപി നൽകി വാല്യേഷൻ ക്ലിക്ക് ചെയ്യുക.
• ഇപ്പോൾ നിങ്ങളുടെ ഇ-പാൻ കാർ PDF അല്ലെങ്കിൽ XML ഫോർമാറ്റിൽ സ്ക്രീനിൽ കാണും.
• ഏതെങ്കിലും ഫോർമാറ്റിൽ ക്ലിക്ക് ചെയ്യുക, അത് നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്യപ്പെടും.
• നിങ്ങളുടെ പാൻ കാർഡ് പഴയതാണെങ്കിൽ ഡൗൺലോഡ് ചെയ്യാൻ 8.26 രൂപ നൽകേണ്ടി വരും.


