ചർമ്മസംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ് തക്കാളി. തക്കാളിയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. സൺ ടാൻ നീക്കാൻ ഏറെ നല്ലതാണ് തക്കാളി. കൂടാതെ ഇതിലെ ആൻ്റി ഓക്സിഡൻ്റ് ഘടകങ്ങൾ ചർമ്മം പ്രായമാകുന്നത് തടയാനും വളരെയധികം സഹായിക്കും.
ചർമ്മത്തിൽ തിളങ്ങാൻ, മുഖക്കുരു മാറ്റാൻ, കരിവാളിപ്പ് കുറയ്ക്കാൻ, കറുത്ത പാടുകൾ നീക്കാനൊക്കെ തക്കാളി ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ചർമ്മത്തിൻ്റെ ആവശ്യമായ പോഷണം നൽകുന്നു. സൂര്യതാപം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ പ്രശ്‌നങ്ങളും അകറ്റുന്നതിന് തക്കാളി സഹായകമാണ്.
മുഖകാന്തി കൂട്ടാനും മുഖത്തെ കരുവാളിപ്പ് മാറ്റാനുമെല്ലാം മികച്ചതാണ് തക്കാളി. ചർമ്മത്തെ മോയ്ചറൈസ് ചെയ്യാൻ തെെര് സഹായകമാണ്. രണ്ട് ടീസ്പൂൺ തക്കാളി പേസ്റ്റും ഒരു ടീസ്പൂൺ തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. തെെരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ‍് ചർമ്മത്തിലെ പ്രായമാകുന്ന ലക്ഷണങ്ങളായ വരകളും ചുളിവുകളും ഇല്ലാതാക്കാൻ ഏറെ സഹായിക്കും.
ചർമ്മത്തിലെ എണ്ണമയം കുറയ്ക്കാൻ തക്കാളി മുറിച്ച് നീരെടുത്ത് ചർമ്മത്തിൽ പുരട്ടി അഞ്ച് മുതൽ പത്ത് മിനിറ്റ് നേരം വരെ വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ഇടാം.
അൽപം നാരങ്ങാനീരും തക്കാളി പേസ്റ്റും ചേർന്ന മാസ്ക് തയ്യാറാക്കാവുന്നതാണ്. 2 ടേബിൾ സ്പൂൺ തക്കാളി പൾപ്പും അൽപം നാരങ്ങ നീരും ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുക.
സ്കിൻ അലർജി ഉള്ളവർക്ക് പാർശഫലങ്ങൾ ഉണ്ടാക്കിയെക്കാം അത്രക്കാർ ഡോക്ടറുടെ അഭിപ്രായം തേടുക