ഇന്ത്യയിലെ വ്യവസായികൾ മുതൽ രാഷ്ട്രീയക്കാർ ഉൾപ്പെടെ പലരും ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയുടെ വലിയ ആരാധകരാണ്. ഇതൊരു ഫുൾസൈസ് എസ്‌യുവിയാണ്. നിങ്ങൾ ടൊയോട്ട ഫോർച്യൂണർ വാങ്ങാൻ പദ്ധതിയിടുകയാണോ? എങ്കിൽ നിങ്ങൾക്കൊരു ദു:ഖവാർത്തയുണ്ട്. ടൊയോട്ട തങ്ങളുടെ ജനപ്രിയ എസ്‌യുവി ഫോർച്യൂണറിൻ്റെ വില വർധിപ്പിച്ചു. സ്റ്റാൻഡേർഡ്, ലെജൻഡ് മോഡലുകളിൽ വില വർദ്ധനവ് കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. 50,000 രൂപയോളമാണ് ഫോർച്യൂണറിന് കമ്പനി വർധിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ടൊയോട്ട ഫോർച്യൂണറിൻ്റെ സ്റ്റാൻഡേർഡ് ജിആർ-എസ് വേരിയൻ്റിന് 50,000 രൂപയും ഓട്ടോമാറ്റിക്, മാനുവൽ ഘടിപ്പിച്ച 2.8 ലിറ്റർ ഡീസൽ എഞ്ചിനോടുകൂടിയ 4x2, 4x4 വേരിയൻ്റുകൾക്ക് 40,000 രൂപയും വർധിപ്പിച്ചു. ഇതിനുപുറമെ, 2.7 ലിറ്റർ പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് 4x2 വേരിയൻ്റുകൾക്ക് 35,000 രൂപ വർധിപ്പിച്ചു.
ടൊയോട്ട ഫോർച്യൂണറിൻ്റെ എക്‌സ്‌ഷോറൂം വില ഇപ്പോൾ 33.78 ലക്ഷം മുതൽ 51.94 ലക്ഷം രൂപ വരെയാണ്. ടൊയോട്ട ഫോർച്യൂണർ 4x2, 4x4 ഡ്രൈവ്ട്രെയിനുകളുള്ള ഒന്നിലധികം വേരിയൻ്റുകളിൽ വരുന്നു.
2009 ലാണ്ജനപ്രിയ മോഡലായ ഫോർച്യൂണർ 7 സീറ്റർ എസ്‌യുവിയെ ടൊയോട്ട ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത് . ഇതിനുശേഷം ടൊയോട്ട ഫോർച്യൂണർ ജിആർ സ്‌പോർട് വേരിയൻ്റ് ഉൾപ്പെടുത്തി ഫോർച്യൂണർ ലൈനപ്പ് കമ്പനി വിപുലീകരിക്കാൻ തുടങ്ങി. ഫോർച്യൂണറിൽ നിരവധി സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുന്നു. ഈ കാറിൻ്റെ കരുത്തുറ്റ എഞ്ചിനും വർണ്ണാഭമായ ഓപ്ഷനുകളും ഈ കാറിനെ കൂടുതൽ മികച്ചതാക്കുന്നു. ഏഴ് വേരിയൻ്റുകളിലും രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും 7 സീറ്റർ സൗകര്യത്തോടെയാണ് ഫോർച്യൂണർ വരുന്നത്. ഡിസൈനിനെക്കുറിച്ച് പറയുമ്പോൾ, ഫോർച്യൂണറിന് ബ്ലാക്ക്-ഔട്ട് ഫിനിഷുള്ള ബ്ലാക്ക്-ഔട്ട് ടച്ച് ഉണ്ട്, ഫ്രണ്ട് ഗ്രിൽ, ബമ്പർ, റിയർ വ്യൂ മിറർ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, പിന്നിലെ എൽഇഡി ടെയിൽ ലാമ്പുകൾക്കിടയിലുള്ള ഇൻ്റർകണക്റ്റിംഗ് സ്ട്രിപ്പ്, 18 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയവ ലഭിക്കുന്നു.
ടൊയോട്ട ഫോർച്യൂണറിൻ്റെ സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ഇതിന് ഉണ്ട്. ഇതിനുപുറമെ, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, വയർലെസ് ചാർജിംഗ്, കിക്ക്-ടു-ഓപ്പൺ പവർഡ് ടെയിൽഗേറ്റ്, ആംബിയൻ്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളും ഫോർച്യൂണറിൽ ലഭ്യമാണ്.
അതേസമയം ഫോർച്യൂണറിൻ്റെ കാത്തിരിപ്പ് കാലയളവ് വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത ഡീലർമാരെയും വേരിയൻ്റുകളെയും അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള ടൊയോട്ട ഡീലർമാരെ സമീപിക്കുക