ഇനി മറ്റു ആപ്പുകളിൽ നിന്ന് ഡൗണ്ലോഡ് ചെയ്യേണ്ട സ്റ്റാറ്റസിൽ മ്യൂസിക് നൽകുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്

 



ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ.


നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ് ചെയ്തും തേര്‍ഡ് പാർട്ടി അപ്ലിക്കേഷനിലൂടെയും മറ്റുമാണ് പലരും വാട്സ്ആപ്പില്‍ ഈ ഫീച്ചർ പ്രയോജനപ്പെടുത്തിയിരുന്നത്.


ഇൻസ്റ്റഗ്രാമിൽ എങ്ങനെ മ്യൂസിക് ചേർക്കാന്‍ കഴിയുമോ, അതുപോലത്തെ ഓപ്ഷനാകും വാട്‌സ്ആപ്പ് സ്റ്റാറ്റസിലും ലഭിക്കുക. അതേസമയം പരീക്ഷണാടിസ്ഥാനത്തില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ തെരഞ്ഞെടുത്ത വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. വൈകാതെ എല്ലാവരിലേക്കും എത്തും

Join