ഇത് മലബാറിന്റെ സ്വന്തം പോക്കറ്റ് ഷവർമ സിമ്പിളായി തയാറാക്കാം



കുട്ടികൾക്കടക്കം മിക്കവർക്കും പ്രിയമാണ് ഷവർമ. ഇനി കടകളിൽ നിന്നും വാങ്ങാതെ തന്നെ സുരക്ഷിതമായി വീട്ടിൽ തന്നെ ഉണ്ടാക്കാം. വെറൈറ്റിയായി പോക്കറ്റ് ഷവർമ തയാറാക്കാം.

ചേരുവകൾ

•ചിക്കൻ -250 ഗ്രാം

•മുളകുപൊടി-1 tsp 

•മഞ്ഞൾപൊടി -1/2tsp

•സവാള പൊടിയായി അരിഞ്ഞത് - 1/2 കപ്പ്

•ക്യാപ്സിക്കം പൊടിയായി അരിഞ്ഞത് - 1/2 കപ്പ് 

•ലെറ്റൂസ് പൊടിയായി അരിഞ്ഞത് - 1/2 കപ്പ് 

•കുക്കുമ്പർ പൊടിയായി അരിഞ്ഞത് - 1/2 കപ്പ് 

•തക്കാളി പൊടിയായി അരിഞ്ഞത് - 1/2 കപ്പ് 

•പച്ചമുളക് - 1 ടേബിൾസ്പൂൺ 

•മല്ലിയില പൊടിയായി അരിഞ്ഞത് - 1/2കപ്പ്‌ 

•ബ്രഡ് സ്ലൈസ് - 12

തയാറാക്കുന്ന വിധം

ആദ്യം തന്നെ ചിക്കനിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി വയ്ക്കുക. ശേഷം ചൂടായ പാനിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചിക്കൻ നമുക്ക് ഫ്രൈ ചെയ്ത് എടുക്കാം. അതിനുശേഷം

ഫ്രൈ ചെയ്ത ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ച് ഇടുക.

ഇനി ഒരു പാത്രത്തിലേക്ക് അരിഞ്ഞു വച്ച എല്ലാ വെജിറ്റബിൾസും, ഫ്രൈ ചെയ്ത ചിക്കനും, 4 ടേബിൾസ്പൂൺ മയോണൈസും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക

ഇനി രണ്ട് സ്ലൈസ് ബ്രഡ് ഒരുമിച്ചു, മുട്ടയിലും, ബ്രഡ് ക്രമ്സിലും മുക്കി പൊരിച്ചെടുത്തു രണ്ടായി കട്ട് ചെയ്തതിനു ശേഷം ഓരോ സൈഡ്ലേക്കും വെജിറ്റബ്ൾസ് കൂടെ വെച്ചാൽ പോക്കറ്റ് ഷവർമ റെഡി. 

Join