ചക്ക ഇഷ്ടമില്ലാത്തവരുണ്ടോ ? ചക്ക ശരീരത്തിൽ ഉണ്ടാകുന്ന പ്രധാന ഗുണങ്ങൾ

 


വേനൽക്കാലമെത്തി. ഈ സമയത്ത് എളുപ്പത്തിൽ ദഹിക്കുന്നതും ഊർജമേകുന്നതുമായ ഭക്ഷണം കഴിക്കേണ്ടത് നല്ലത്. ഒപ്പം ശരീരം തണുപ്പിക്കുന്ന ഭക്ഷണങ്ങളുമാകാം. ഇത്തരത്തിൽ വേനൽക്കാലത്തിനു പറ്റിയ ഭക്ഷണമാണ് ചക്ക. ചക്കയുടെ സീസൺ ആയിത്തുടങ്ങി. പച്ചയ്ക്കും പഴുപ്പിച്ചും എല്ലാം കഴിക്കാവുന്ന ചക്ക പോഷകങ്ങളുടെ കലവറയാണ്. പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ, ഫൈബർ ഇവ ചക്കയിൽ ധാരളമുണ്ട്. ചക്കയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെ എന്ന് അറിയാം.

ചക്കയിൽ ഭക്ഷ്യനാരുകൾ . ഇത് മലം മുറുകാതെ അയഞ്ഞതാക്കുന്നു. മലബന്ധം അകറ്റുന്നു. ചക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതോടൊപ്പം ശാരീരിക പ്രവർത്തനങ്ങളും പതിവാക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കും.

.

∙ പ്രമേഹരോഗികൾക്ക്

ചക്കയിൽ ഫൈബർ ധാരാളമുണ്ട്. ഇത് ഭക്ഷണത്തിൽ നിന്ന് അന്നജത്തിന്റെ ആഗിരണം സാവധാനത്തിലാക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാതെ സാധാരണ നിലയിലാക്കുന്നു. ഇൻസുലിൻ പ്രതിരോധവും പ്രമേഹവും തടയാൻ മികച്ച ഒരു ഭക്ഷണമാണ് ചക്ക. ചക്കയിലടങ്ങിയ ആന്റിഓക്സിഡന്റുകൾ ഇൻസുലിന്റെ ഉൽപാദനം മെച്ചപ്പെടുത്തുകയും പ്രമേഹരോഗികളിൽ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു


പ്രതിരോധശക്തി വർധിപ്പിക്കുന്നു

വൈറ്റമിൻ ഡി, കരോട്ടിനോയ്ഡുകൾ, സാപൊനിൻസ് തുടങ്ങിയ ആന്റിഓക്സിഡന്റുകൾ ചക്കയിലുണ്ട്. ഇവ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും. ഫ്രീറാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും വൈറൽ ബാക്ടീരിയൽ അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും


കൊളസ്ട്രോൾ കുറയ്ക്കുന്നു

ഭക്ഷണശീലങ്ങൾ മൂലം പല ആളുകൾക്കും ഉയർന്ന കൊളസ്ട്രോൾ ഉണ്ട്. ചക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ചക്കയിലടങ്ങിയ ഫൈബർ, ഉദരത്തിലെ കൊഴുപ്പിന്റെ ആഗിരണത്തെ കുറയ്ക്കും. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കുകയും ഹൃദയസംബന്ധമായ രോഗങ്ങൾക്കും ഹൃദയാഘാതം, അതിറോസ്ക്ലീറോസിസ് തുടങ്ങിയവയ്ക്കുള്ള സാധ്യതയും കുറയ്ക്കുകയും ചെയ്യും. ചക്കയിലടങ്ങിയ ബയോ ആക്ടീവ് ആന്റി ഓക്സിഡന്റ് സംയുക്തങ്ങളായ ഫ്ലേവനോയിഡുകളും കരോട്ടിനോയ്ഡുകളും കൊഴുപ്പു കോശങ്ങളുടെ ഓക്സീകരണത്തെ തടയുന്നു. 


ശാരീരികാരോഗ്യത്തിനു പുറമെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ചക്ക സഹായിക്കും. ചക്കയിൽ ധാരാളം കാർബോഹൈഡ്രേറ്റ് (അന്നജം) അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന് ഊർജമേകും. മാനസികനില മെച്ചപ്പെടുത്തും. ഒരു മികച്ച പ്രീവർക്കൗട്ട് ഫുഡ് കൂടിയാണ് ചക്ക. ഊർജവും ശക്തിയും ലഭിക്കാൻ ചക്ക സഹായിക്കും.  ഈ വേനൽക്കാലത്ത് കഴിക്കാവുന്ന ആരോഗ്യമേകുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് ചക്ക

   അതിശയിപ്പിക്കുന്ന കളക്ഷനുകളുമായി കാസറഗോഡ് യുകെ മാളിൽ 

MiMi Women's Gallery 
                UK Mall kasaragod          


Join