എസ് സീരീസിലെ ഏറ്റവും കനം കുറഞ്ഞ ഫോണ്‍ പുറത്തിറക്കി സാംസങ്

 


എസ് സീരീസിലെ ഏറ്റവും കനം കുറഞ്ഞ ഫോണ്‍ പുറത്തിറക്കി സാംസങ്. ഇക്കൊല്ലം സെപ്റ്റംബറില്‍ ഐഫോണ്‍ സീരീസിൽ ഐഫോൺ സീരീസിൽ സ്ലിം ഫോൺ ഇറക്കുമെന്ന് ആപ്പിളും പ്രഖ്യാപിച്ചിരുന്നു. ഇതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ഗാലക്സി എസ് 25 എഡ്‌ജ് വിപണിയിലെത്തിച്ചാണ് സാംസങ് ഞെട്ടിച്ചിരിക്കുന്നത്.


ഒരു ഓൺലൈൻ ഇവന്റിലൂടെ പ്രഖ്യാപിച്ച ഈ പുതിയ ഫോണിന് വെറും 5.8 എംഎം കനമാണുള്ളത്. ഇതോടെ ഇത് പ്രീമിയം ഗാലക്‌സി എസ് സീരീസിന് കീഴിൽ കമ്പനി ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും മെലിഞ്ഞ സ്മാർട്ട്‌ഫോണുകളിൽ ഒന്നായി മാറി. സുരക്ഷക്കായി മുൻവശത്ത് കോർണിങ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 ഉൾപ്പെടുത്തി. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സുരക്ഷയാണ് പിൻഭാഗത്തുള്ളത്. ഐ.പി 68 റേറ്റിങ്ങിൽ വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസും ഉറപ്പാക്കിയിട്ടുണ്ട്. 6.7 ഇഞ്ച് ക്വാഡ് എച്ച്.ഡി പ്ലസ് അമോലെഡ് (AMOLED) ഡിസ്പ്ലേ 120 ഹെർട്സിന്‍റെ റിഫ്രഷ് റേറ്റും നൽകും. ആൻഡ്രോയിഡ് 15ൽ അധിഷ്ഠിതമായ വൺ യു.ഐ 7ലാണ് ഫോണിൻ്റെ പ്രവർത്തനം. ഫൈവ് ജി, ബ്ലൂടൂത്ത് 5.4, എൻ.എഫ്.സി, ജി.പി.എസ്, യു.എസ്.ബി ടൈപ്പ് സി പോർട്ട് എന്നിവയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



Join