ഓട്ടമാറ്റിക്ക് കാറുകളിൽ പലരും ചെയുന്ന മൂന്നു തെറ്റുകൾ പോക്കറ്റ് കാലിയാക്കും

 ​



ഓട്ടോ​മാ​റ്റി​ക് ട്രാ​ന്‍സ്മി​ഷ​നി​ല്‍ ക്ല​ച്ചു​ക​ളും ട്രാ​ന്‍സ്മി​ഷ​ന്‍ സം​വി​ധാ​ന​ത്തി​ലെ ബാ​ന്‍ഡു​ക​ളും മു​ഖേ​ന​യാ​ണ് ഗി​യ​റു​ക​ളും മോ​ഡു​ക​ളും ത​മ്മി​ല്‍ സ്വി​ച്ച് ചെ​യ്യ​പ്പെ​ടു​ന്ന​ത്. അ​തി​നാ​ല്‍ ബ്രേ​ക്ക് ച​വി​ട്ടി കാ​ര്‍ നി​ര്‍ത്തി​യ ശേ​ഷം മോ​ഡ് മാ​റ്റു​ന്ന​താ​ണ് ഉ​ചി​തം. അ​തേ​സ​മ​യം, ഡ്രൈ​വി​ങ്ങി​ല്‍ത​ന്നെ നേ​രി​ട്ട് മോ​ഡ് മാ​റ്റു​ക​യാ​ണെ​ങ്കി​ല്‍ ട്രാ​ന്‍സ്മി​ഷ​ന്‍ സി​സ്റ്റ​ത്തി​ലു​ള്ള ഫ്രി​ക്ഷ​ന്‍ മെ​റ്റീ​രി​യ​ലാ​കും കാ​ര്‍ നി​ര്‍ത്താ​ന്‍ ശ്ര​മി​ക്കു​ക. ഇ​ത് ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ന്‍സ്മി​ഷ​ന്‍ സം​വി​ധാ​ന​ത്തെ ത​ക​രാ​റി​ലാ​ക്കി​യേ​ക്കും.



ഡ്രൈ​വി​ങ് ആ​രം​ഭി​ക്കു​ന്ന​തി​നുമു​മ്പ്, ന്യൂ​ട്ര​ല്‍ മോ​ഡി​ലി​ട്ട് കാ​ര്‍ എ​ൻജി​നെ റെ​യ്‌​സ് ചെ​യ്യു​ന്ന​ത് ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ന്‍സ്മി​ഷ​ന്‍ സം​വി​ധാ​ന​ത്തെ ബാ​ധി​ക്കും. പോ​ക്ക​റ്റ് കാ​ലി​യാ​ക്കാ​ൻ വേ​റൊ​ന്നും വേ​ണ്ട. മ​ല​ഞ്ച​രി​വു​ക​ളി​ൽ ഇറക്കത്തിൽ L (Low) അ​ല്ലെ​ങ്കി​ൽ B (Brake) ഗി​യ​ർ ഉ​പ​യോ​ഗി​ക്കു​ക. ഡ്രൈവ് മോഡിൽ അ​വ​സാ​ന നി​മി​ഷം കൂടെ കൂടെ ബ്രേ​ക്ക് അ​മർത്തുമ്പോൾ ബ്രെക്ക് പാടും ഡിസ്കും അമിതാമയി ചൂടാവുകയും പെട്ടെന്ന് തകരാറിലവുകയും ചെയ്യും  ​അതുകൊണ്ട് ഗിയർ നേരെത്തെ സ​ജ്ജ​മാ​ക്കു​ക. കാ​ര്‍ നീ​ങ്ങു​മ്പോ​ള്‍  നിർത്താതെ ഒരിക്കലും പാ​ര്‍ക്ക് മോ​ഡി​ല്‍ ഇ​ട​രു​ത്.



ഏ​റ്റ​വും പു​തി​യ ഓ​ട്ടോ​മാ​റ്റി​ക് കാ​റു​ക​ളി​ല്‍ പാ​ര്‍ക്ക് മോ​ഡി​ലി​ട്ടാ​ൽ പി​ന്നെ വാ​ഹ​നം നീ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കാ​റി​ല്ല. ഇ​ത് ത​ട​യാ​ന്‍ സ്പീ​ഡ് സെ​ന്‍സ​റു​ണ്ടാ​കും. എ​ന്നാ​ല്‍, ഒ​ര​ല്‍പം പ​ഴ​യ ഓ​ട്ടോ​മാ​റ്റി​ക് കാ​റു​ക​ളി​ല്‍ ഈ ​സം​വി​ധാ​ന​മു​ണ്ടാ​കി​ല്ല. ഇ​ത് നാം ​ത​ന്നെ​യാ​ണ് മാ​റ്റേ​ണ്ട​ത്. പാ​ര്‍ക്ക് മോ​ഡി​ല്‍ ഗി​യ​റു​ക​ള്‍ക്ക് മേ​ല്‍ ഒ​രു പി​ന്‍ലോ​ക്കാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഇ​ത് വാ​ഹ​നം മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​തി​നെ പ്ര​തി​രോ​ധി​ക്കും. പാ​ര്‍ക്ക് മോ​ഡി​ല്‍ ഡ്രൈ​വ് ചെ​യ്യു​ന്ന​ത് പി​ന്‍ലോ​ക്കി​നെ ത​ക​രാ​റി​ലാ​ക്കി പാ​ര്‍ക്ക് മെ​ക്കാ​നി​സം കേ​ടു​വ​രു​ത്തു​ന്നു. ഫ​ലം അ​നാ​വ​ശ്യ സാ​മ്പ​ത്തി​ക ന​ഷ്ടം.

നിർത്തിയ ശേഷം ഹാൻഡ് ബ്രെക്ക് വലിച്ച ശേഷം മാത്രം പാർക്കിങ് ഗിയറിൽ ഇടുക വാഹനം ആദ്യം ന്യൂട്ടറിലാക്കി ഹാൻഡ് ബ്രെക്ക് വലിച്ച ശേഷം പാർക്കിങ് ഗിയറിലേക്ക് മാറുന്നതാണ് ഉചി​തം മറ്റു കാ​റു​ക​ളെ അ​പേ​ക്ഷി​ച്ച് ഓ​ട്ടോ​മാ​റ്റി​ക് കാ​റു​ക​ളു​ടെ അ​റ്റ​കു​റ്റ പ​ണി​ക​ൾ​ക്ക് താ​ര​ത​മ്യേ​ന കൂ​ടു​ത​ൽ തു​ക ചെ​ല​വി​ടേ​ണ്ടി വ​രു​മെ​ന്ന​ത് മ​ന​സ്സി​ലു​ണ്ടാ​യാ​ൽ മ​തി ഇ​തെ​ല്ലാം ‘ഓ​ട്ടോ​മാ​റ്റി​ക്കാ​യി’ ന​ട​പ്പി​ൽ വ​രു​ത്താ​ൻ.



Join