2025 ജനുവരി മുതൽ ജൂലൈ വരെ എല്ലാ സെഗ്‌മെന്റുകളിലും രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലായി ഹ്യുണ്ടായി ക്രെറ്റ മാറിയെന്ന് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) പ്രഖ്യാപിച്ചു. ഈ കാലയളവിൽ 1,17,458 യൂണിറ്റുകൾ വിറ്റഴിച്ചു. 2024 ജനുവരി-ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ എട്ട് ശതമാനം വാർഷിക വളർച്ച നേടി. ഹ്യുണ്ടായി ക്രെറ്റ ഇന്ത്യൻവാഹന വിപണിയിൽ ആധിപത്യം തുടരുന്നുവെന്നും ഇത് ഉപഭോക്താക്കൾക്കിടയിൽ ഒരു മികച്ച ചോയ്‌സ് എന്ന ഖ്യാതി ഉറപ്പിക്കുന്നുവെന്നും കമ്പനി പറയുന്നു.
ഹ്യുണ്ടായ് ക്രെറ്റയുടെ ഒരു ദശകം ആഘോഷിക്കുമ്പോൾ തങ്ങളുടെ ഉപഭോക്താക്കളുടെ അചഞ്ചലമായ സ്നേഹവും വിശ്വാസവും തങ്ങളെ ശരിക്കും വിനീതരാക്കുന്നുവെന്നും 2025 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ എല്ലാ സെഗ്‌മെന്റുകളിലും ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറുന്നത് ഒരു വിൽപ്പന നാഴികക്കല്ല് മാത്രമല്ല, വർഷങ്ങളായി ക്രെറ്റ കെട്ടിപ്പടുത്ത വൈകാരിക ബന്ധത്തെ കൂടിയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ മുഴുവൻ സമയ ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ തരുൺ ഗാർഗ് പറഞ്ഞു. മുന്നോട്ട് പോകുമ്പോൾ, ബാറും ഉപഭോക്തൃ അനുഭവവും തുടർച്ചയായി ഉയർത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
160hp, 1.5 ലിറ്റർ ടർബോ-പെട്രോൾ, 115hp, 1.5 ലിറ്റർ പെട്രോൾ, 116hp, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ലഭ്യമാകുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ ലഭ്യമാണ്