നാഴികല്ലുകൾക്ക് മേലെ കളർ നൽകിയിരിക്കുന്നത് വെറുതെയല്ല ഇത് നൽകുന്ന സൂചനകൾ




 നീല നിറമുള്ള നാഴികക്കല്ലുകള്‍: പ്രധാനമായും എക്‌സ്പ്രസ് ഹൈവേകള്‍ക്കാണ് നീല നിറത്തിലുള്ള നാഴിക്കലുകള്‍ നല്‍കുന്നത്. നിങ്ങള്‍ എപ്പോഴെങ്കിലും ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ, യമുന എക്‌സ്പ്രസ് വേ എന്നിവയിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കില്‍ നീല നിറമുള്ള നാഴികക്കല്ലുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എളുപ്പം എത്തിച്ചേരാനാണ് ഇത്തരം അതിവേഗ പാതകള്‍ നിര്‍മിക്കപ്പെടുന്നത്. വിപുലമായ അടിസ്ഥാന സൗകര്യങ്ങളോടെ നിര്‍മ്മിച്ച ഈ എക്‌സ്പ്രസ് വേകള്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ് വരുന്നത്.

മഞ്ഞ നിറത്തിലുള്ള നാഴികക്കല്ലുകള്‍: ദേശീയപാതകളിലാണ് മഞ്ഞ നിറത്തിലുള്ള മൈല്‍ക്കുറ്റികള്‍ കാണാന്‍ സാധിക്കുക. മഞ്ഞ നിറത്തിലുള്ള െൈമല്‍ക്കുറ്റികള്‍ കണ്ടാല്‍ നിങ്ങള്‍ ഒരു ദേശീയ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് മനസ്സിലാക്കാം. ഇന്ത്യയിലെ ദേശീയപാതകള്‍ നിര്‍മ്മിക്കുന്നതും പരിപാലിക്കുന്നതും കേന്ദ്ര സര്‍ക്കാരാണ്. ഹൈവേ അതോറിറ്റിക്ക് തന്നെയാണ് ദേശീയ പാതകളുടെ പരിപാലന ചുമതല



പച്ച നിറത്തിലുള്ള നാഴികക്കല്ലുകള്‍: സംസ്ഥാന പാതകള്‍ അല്ലെങ്കില്‍ സ്‌റ്റേറ്റ് ഹൈവേകള്‍ക്കാണ് പച്ച നിറത്തിലുള്ള മൈല്‍ സ്‌റ്റോണുകള്‍ നല്‍കുക. ഇത് നിങ്ങള്‍ ഒരു സംസ്ഥാന പാതയിലൂടെ (SH) സഞ്ചരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. സ്‌റ്റേറ്റ് ഹൈവേകള്‍ പ്രധാനമായും ഒരു പ്രത്യേക സംസ്ഥാനത്തിനുള്ളിലെ രണ്ട് പ്രധാന നഗരങ്ങളെയോ സ്ഥലങ്ങളെയോ ബന്ധിപ്പിക്കുന്നവയാകും. ഈ പാതകള്‍ നിര്‍മിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് അതാത് സംസ്ഥാന സര്‍ക്കാറുകള്‍ ആയിരിക്കും.

കറുപ്പ് നിറത്തിലുള്ള നാഴികക്കല്ല്: നിങ്ങള്‍ വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഏതെങ്കിലും റോഡില്‍ കറുത്ത അല്ലെങ്കില്‍ നീല, വെള്ള വരകള്‍ ഉള്ള ഒരു നാഴികക്കല്ല് കണ്ടെത്തിയാല്‍ ഒരു ജില്ലാ റോഡിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് മനസ്സിലാക്കുക. ഈ റോഡുകള്‍ ഒരു ജില്ലയിലെ പ്രധാന പട്ടണങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നു. ജില്ലാ ഭരണകൂടവും പൊതുമരാമത്ത് വകുപ്പും (പിഡബ്ല്യുഡി) ചേര്‍ന്നാണ് ഇവ നിര്‍മ്മിക്കുന്നത്


ഓറഞ്ച് നിറത്തിലുള്ള നാഴികക്കല്ലുകള്‍: ഗ്രാമങ്ങളെയും ചെറുപട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന റോഡുകളിലാണ് ഓറഞ്ച് നിറത്തിലുള്ള നാഴികക്കല്ലുകള്‍ കാണപ്പെടുന്നത്. ഇത് നിങ്ങള്‍ ഒരു ഗ്രാമീണ റോഡിലാണെന്ന് സൂചിപ്പിക്കുന്നു. പ്രധാന്‍ മന്ത്രി ഗ്രാം സഡക് യോജന (PMGSY), ജവഹര്‍ റോസ്ഗര്‍ യോജന (JRY) തുടങ്ങിയ സംരംഭങ്ങളുടെ കീഴില്‍ നിര്‍മ്മിച്ചതായിരിക്കും ഈ റോഡുകള്‍.

നാഴികക്കല്ലിന്റെ താഴെയുള്ള ഭാഗം വെള്ള നിറത്തിലാണെങ്കില്‍, മുകള്‍ ഭാഗം ചുവപ്പ്, പച്ച, മഞ്ഞ അല്ലെങ്കില്‍ കറുപ്പ് നിറമായിരിക്കും. ഒരു നാഴികക്കല്ല് ഒരു ലക്ഷ്യസ്ഥാനത്ത് എത്താന്‍ എത്ര ദൂരം സഞ്ചരിക്കണമെന്ന് അറിയിക്കുന്നതിനു പുറമേ മറ്റ് ചില സുപ്രധാന വിവരങ്ങളും നല്‍കുന്നുവെന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. 

Join