ഡ്രൈവിങ്ങിനിടെ ഇങ്ങനെയുള്ള ശീലങ്ങൾ മാറ്റു വാഹനത്തിന്റെ മൈലേജ് വർദ്ദിപ്പിക്കാം

 



24 ആണു കമ്പനി പറഞ്ഞ മൈലേജ്, നാശം, ഇപ്പോ 12 പോലും കിട്ടുന്നില്ല. ഇവനൊക്കെ എതിരെ ഞാൻ കേസ് കൊടുക്കും. കണ്ടോ’’. മൈലേജ് വിഷയത്തിൽ മാസത്തിൽ ഒരു പത്തു തവണയെങ്കിലും ആവലാതി പറയാത്ത കാർ ഉടമകൾ കുറവാണ്. ഒരേ മോഡൽ കാർ ഉപയോഗിക്കുന്ന രണ്ടു പേർക്കു വ്യത്യസ്ത മൈലേജ് കിട്ടുന്നതും ചിലരെ വിറളി പിടിപ്പിക്കുന്നതും സാധാരണം. സത്യത്തിൽ എവിടെയാണു പ്രശ്നം. ഏറെക്കുറെ നമ്മുടെ കയ്യിലും കാലിലും തന്നെ. ഓരോരുത്തരുടെയും ഡ്രൈവിങ് ശീലമാണ് അതതു കാറുകളുടെ മൈലേജ് തീരുമാനിക്കുന്നത്. നിങ്ങളുടെ കാറിന്റെ മൈലേജ് കുറയാൻ കാരണം നിങ്ങൾ തന്നെയാണെങ്കിൽ താഴെ പറയുന്ന കാര്യങ്ങളിൽ കുറച്ചൊന്നു ശ്രദ്ധ വച്ചാൽ കാര്യങ്ങൾ മെച്ചപ്പെടും.

1. ദീർഘദൂര യാത്രകളിൽ വേഗത 60–70 കിലോമീറ്ററിൽ നിശ്ചിതപ്പെടുത്താൻ ശ്രമിക്കുക. ഇതിനു താഴേക്കോ മുകളിലേക്കോ സ്പീഡോമീറ്റർ സൂചി കടന്നാൽ ഇന്ധനം കൂടുതൽ കത്തുന്നതിന് ഇടയാക്കും. അനാവശ്യമായി ക്ലച്ചിൽ കാൽ വയ്ക്കരുത്. 

2. പെട്ടെന്നുള്ള ആകിസലറേഷൻ, ബ്രേക്കിങ് എന്നിവ പാടില്ല. സഡൻ ബ്രേക്കുകളും ആക്സിലറേഷനും മൈലേജിനെ പ്രതികൂലമായി ബാധിക്കും. നിർത്തേണ്ട ഇടത്തിനു കുറച്ചു ദൂരം മുൻപെങ്കിലും വേഗം കുറച്ച് ക്രമാനുഗതമായി ബ്രേക്ക് ചവിട്ടുകയാണു വേണ്ടത്. 2000 ആർപിഎം കവിയാതെ നിലനിർത്തുന്നതിലൂടെ ഇന്ധനം കത്തൽ കുറയ്ക്കാം.

3. ശരിയായ ഗിയറിൽ വണ്ടിയോടിക്കുക പ്രധാനം. വണ്ടിയുടെ വേഗം കുറഞ്ഞാലും ഗിയർ മാറ്റാൻ മടിക്കുന്നവരുണ്ട്. ഹാഫ് ക്ലച്ചിലെ ഈ അഭ്യാസം എൻജിനു തകരാറുണ്ടാക്കുകയും മൈലേജ് കുറയ്ക്കുകയും ചെയ്യും.  2000 ആർപിഎമ്മിൽ ഗിയർ മാറ്റുന്നതാണ് പെട്രോൾ വണ്ടികളിൽ ഉചിതം. ഡീസലിൽ ഇത് 1500 ആണ്. 

4. ഒരു മിനിറ്റിൽ താഴെ സമയം നിർത്തിയിടേണ്ടി വന്നാൽ കാർ ഓഫ് ആക്കരുത്. വീണ്ടും സ്റ്റാർട്ട് ചെയ്യുമ്പോൾ കൂടുതൽ ഇന്ധനം കത്തും എന്നതാണ് കാര്യം. എന്നാൽ ഏറെ നേരം ന്യൂട്രലിലോ ക്ലച്ചിലോ വണ്ടി ഓൺ ചെയ്തു നിർത്തുന്നതും മൈലേജ് കുറയ്ക്കും. 

5. കമ്പനി നിർദേശിക്കുന്ന മർദം ടയറിൽ ഉണ്ടെന്നു മാസത്തിൽ ഒരിക്കലെങ്കിലും ഉറപ്പു വരുത്തുക. വീൽ ബാലൻസിങ്ങും നിശ്ചിത ഇടവേളകളിൽ നടത്തേണ്ടതാണ്.

7. കാറിൽ ആവശ്യമില്ലാത്ത ഭാരമുള്ള വസ്തു  കുറെ കാലം സൂക്ഷിച്ച് വെക്കുന്നത്  മൈലേജ് കുത്തനെ കുറയ്ക്കും.

8. ഒരു ദീർഘദൂര യാത്രപോകുന്നതിനേക്കാൾ ഇന്ധനം ആവശ്യമാണ് ചെറുയാത്രകൾക്ക്. അതിനാൽ ഒരു കവർ പാൽ മേടിക്കാൻ പോകുന്നതിനും കാർ എടുക്കുന്നത് അത്ര നല്ലതല്ല നിങ്ങളുടെ ശരിരത്തിന്റ അൽപം വ്യായാമത്തിനും അനിവാര്യമാണ് 

9.എയർ ഫിൽറ്റർ, സ്പാർക്ക് പ്ലഗ്, ഓയിൽ ഫിൽറ്റർ, ഇൻജക്റ്ററുകൾ എന്നിവ കൃത്യസമയത്ത് സർവീസ് ചെയ്യുക ആവിശ്യമെങ്കിൽ മാറ്റി സ്ഥാപിക്കുക 

ആദ്യം ഫുൾ ടാങ്ക് പെട്രോൾ/ഡീസല്‍ അടിക്കുക. തുടർന്ന് ഓഡോ മീറ്റർ പൂജ്യത്തിലേക്കു സെറ്റ് ചെയ്യുക. ഇനി ഒരു വിധം ദൂരം ഓടിക്കഴിഞ്ഞ് വീണ്ടും ഫുൾ ടാങ്ക് പെട്രോൾ അടിക്കുക. അത്ര ദൂരം ഓടിവന്ന കിലോമീറ്ററിനെ രണ്ടാമത് ഏത്ര ലീറ്റർ പെട്രോൾ/ഡീസൽ അടിച്ചു എന്നതുകൊണ്ടു ഹരിക്കുക. അതായിരിക്കും നിങ്ങളുടെ കൃത്യമായ മൈലേജ്.