ADAS എന്നാൽ Advanced Driver Assistance Systems (സ്വയമേ പ്രവർത്തിക്കുന്ന ഡ്രൈവർ സഹായ സംവിധാനങ്ങൾ). കാറുകളിൽ സുരക്ഷിതമായി യാത്രചെയ്യാൻ സഹായിക്കുന്ന നിരവധി ഇലക്ട്രോണിക് സാങ്കേതികവിദ്യകളുടെ കൂട്ടായ്മയാണ് അഡാസ് എന്ന് പറയാം.
സവിശേഷതകൾ:
വാഹനം, മോഡൽ അടിസ്ഥാനത്തിൽ വ്യത്യാസം വരാം.
Adaptive Cruise Control (ACC): മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിച്ച് സ്വയം വേഗം കൂട്ടി കുറക്കും.
Lane Departure Warning (LDW): വാഹനം റോഡിലെ ലൈൻ വിട്ടുപോകാൻ തുടങ്ങുമ്പോൾ മുന്നറിയിപ്പ് നൽകും.
Lane Keep Assist (LKA): സ്റ്റിയറിങ് സ്വയം ചെറിയ തോതിൽ തിരിച്ച് വാഹനത്തെ ലൈനിൽതന്നെ സൂക്ഷിക്കും.
Automatic Emergency Braking (AEB): ഇടിക്ക് സാധ്യതയുള്ളപ്പോൾ സ്വയം ബ്രേക്ക് പ്രയോഗിക്കും.
Forward Collision Warning (FCW): മുന്നിലെ വാഹനത്തോട് ഇടിക്കാനുള്ള സാധ്യത ഉണ്ടായാൽ അലർട്ട് നൽകും.
Blind Spot Detection: പിന്നിൽ/വശങ്ങളിൽ കാണാൻ കഴിയാത്ത ഭാഗത്ത് വാഹനമുണ്ടെങ്കിൽ അറിയിക്കും.
Rear Cross Traffic Alert: റിവേഴ്സ് ചെയ്യുമ്പോൾ വശങ്ങളിൽനിന്ന് വരുന്ന വാഹനങ്ങളെ മുന്നറിയിപ്പായി കാണിക്കും.
Traffic Sign Recognition: റോഡ് സൈൻ ബോർഡുകൾ (speed limit, no entry തുടങ്ങിയവ) തിരിച്ചറിഞ്ഞ് ഡാഷ്ബോർഡിൽ കാണിക്കും
Driver Drowsiness Detection: ഡ്രൈവർക്ക് ഉറക്കം വരുന്ന ലക്ഷണങ്ങൾ കണ്ടാൽ അലർട്ട് നൽകുക വരെ ചെയ്യും. വളരെ അഡ്വാൻസ്ഡ് ടെക്നോളജിയാണിത്. പ്രീമിയം വാഹനങ്ങളിൽ ചിലതിൽ മാത്രമാണ് ഇത് ലഭ്യം.
3600 Camera / Parking Assist: പാർക്കിങ്ങിനായും മുകൾ/ വശക്കാഴ്ചകൾക്കായും കാമറകളും സെൻസറുകളും.
ഗുണങ്ങൾ
സുരക്ഷ: അപകടസാധ്യത കുറക്കുന്നു.
ഡ്രൈവർക്ക് ആശ്വാസം: ദൈർഘ്യമേറിയ ഡ്രൈവിങ്ങിൽ സമ്മർദം കുറയുന്നു.
പ്രതികരണ സമയം മെച്ചപ്പെടുന്നു: ഡ്രൈവർ കാണാതെ പോകുന്ന അപകട സാധ്യതകൾ സിസ്റ്റം കണ്ടെത്തുന്നു. Adas 1നെക്കാൾ അഡ്വാൻസ്ഡ് സംവിധാനങ്ങൾ adas 2ൽ ഉണ്ട്

