മാരുതി സുസുക്കി ബലേനോ ഇന്ത്യയിൽ പുറത്തിറങ്ങി 10 വർഷം പൂർത്തിയാക്കി. ഇന്ത്യയിൽ നിർമ്മിച്ച് ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ വിറ്റഴിക്കപ്പെടുന്ന ബലേനോ ഇതുവരെ രണ്ട് ദശലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. അതിന്റെ ആകർഷകമായ രൂപം, മൈലേജ്, സവിശേഷതകൾ, നിരന്തരമായ അപ്‌ഡേറ്റുകൾ എന്നിവയാണ് ഇതിന്റെ ജനപ്രീതിക്ക് കാരണം.
2015ൽ തുടക്കം
2015 ഒക്ടോബറിലാണ് മാരുതി സുസുക്കി ബലേനോ പുറത്തിറക്കിയത്. 4.99 ലക്ഷം രൂപയായിരുന്നു എക്സ്-ഷോറൂം വില. 2000ത്തിൽ പുറത്തിറങ്ങിയ ബലേനോ സെഡാന്‍റെ പേരായിരുന്നു ഈ പ്രീമിയം ഹാച്ച്ബാക്കിന് മാരുതി സുസുക്കി നൽകിയത്. ജപ്പാനിലേക്ക് കയറ്റുമതി ചെയ്ത ഇന്ത്യയിൽ പൂർണ്ണമായും നിർമ്മിച്ച ആദ്യത്തെ കാറായിരുന്നു ഇത്. മാരുതിയെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന നേട്ടമായിരുന്നു. കൂടാതെ നെക്സ ഷോറൂമുകൾ വഴി വിൽക്കുന്ന രണ്ടാമത്തെ കാറും കൂടിയാണിത്.
ഹ്യുണ്ടായി i20, ഹോണ്ട ജാസ് തുടങ്ങിയ പ്രീമിയം കാറുകളുമായി മത്സരിക്കുന്നതിനായാണ് ബലേനോ പുറത്തിറക്കിയത്. ഹാർട്ടെക്റ്റ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഈ കാർ ഭാരം കുറഞ്ഞതും, ഇന്ധനക്ഷമതയുള്ളതും, സുഖയാത്ര നൽകുന്നതുമായിരുന്നു. അക്കാലത്ത് സെഗ്‌മെന്റിൽ അപൂർവമായിരുന്ന ഡ്യുവൽ എയർബാഗുകൾ, എബിഎസ് തുടങ്ങിയ സുരക്ഷാ സവിശേഷതകൾ ഇതിൽ വാഗ്ദാനം ചെയ്തിരുന്നു. 1.2 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമായിരുന്നു. പെട്രോൾ മോഡലിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സും വാഗ്‍ദാനം ചെയ്തിരുന്നു. അക്കാലത്ത് പുതിയ സാങ്കേതികവിദ്യയായ ആപ്പിൾ കാർ പ്ലേ പോലുള്ള സവിശേഷതകൾ ടോപ്പ്-എൻഡ് മോഡലുകളിൽ ഉണ്ടായിരുന്നു.
.jpeg)
