റമദാനാവുമ്പോൾ പുതുമ നിറഞ്ഞ വിഭവങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മളെല്ലാവരും.ചിക്കൻ കൊണ്ട് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു വിഭവമാണിത്.
ആവശ്യമായ സാധനങ്ങൾ
- 250ഗ്രാം -ചിക്കൻ ബ്രെസ്റ്
- 1 എണ്ണം -വെളുത്തുള്ളി
- 1 ടീസ്പൂൺ -ഗരം മസാല പൊടി
- 2 എണ്ണം -മുട്ട
- 1 ടീസ്പൂൺ -മുളകുപൊടി
- 1 ടീസ്പൂൺ -മല്ലിപ്പൊടി
- ആവശ്യത്തിന് ഉപ്പ്
- ആവശ്യത്തിന് മല്ലിയില
- ചിരകിയ തേങ്ങാ -2 ടേബിൾ സ്പൂൺ
- 1 എണ്ണം -പച്ചമുളക്
- 150 ഗ്രാം -കടല പരിപ്പ്
തയ്യാറാക്കുന്ന വിധം
ഒരു കുക്കറിൽ ചിക്കൻ ചേർത്ത് കടല പരിപ്പ്, പച്ചമുളക്, തേങ്ങാ, ഉപ്പ്, മല്ലിപൊടി, വെളുത്തുള്ളി ഗ്രാമ്പൂ, മല്ലിയില, മുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് അൽപം വെള്ളം ചേർത്ത് വേവിക്കുക. 3-4 വിസിലുകൾ വരുന്നത് വരെ വേവിക്കുക. ചിക്കൻ വേവിച്ചു കഴിഞ്ഞാൽ, അത് തണുത്ത ശേഷം ഒരു ജാറിൽ എടുത്ത് ചേർത്ത് ഒരു മുട്ടയും പൊട്ടിച്ചൊഴിച്ച് നന്നായി അരച്ചെടുത്ത് മാറ്റി വെയ്ക്കുക.അൽപ സമയത്തിന് ശേഷം ഈ മിശ്രിതത്തിൽ നിന്ന് തുല്യ വലുപ്പത്തിലുള്ള ചെറിയ ഉരുളകൾ ഉണ്ടാക്കുക. ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇത് ചേർത്ത് സ്വർണ്ണനിറമാകുന്നതുവരെ വറുത്തെടുക്കുക. രുചികരമായ ചിക്കൻ ഷമി കബാബ് തയ്യാർ!

