അവധികാലമാണ് കുട്ടികളിൽ ശ്രദ്ധ വേണേ മുന്നറിയിപ്പുമായി കേരള പോലീസ്

 



വിനോദങ്ങൾക്കൊപ്പം തന്നെ മക്കളുടെ ഓൺലൈൻ സുരക്ഷയും നാം ഉറപ്പാക്കേണ്ടതുണ്ട്.  


മാതാപിതാക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. 


* പരിചയമില്ലാത്ത ആളുകളുമായി ഓൺലൈനിൽ ചാറ്റ് ചെയ്യരുതെന്ന് കുട്ടികളെ ബോധവൽക്കരിക്കുക.

* ഫോട്ടോ, വീഡിയോ, ഫോൺ നമ്പർ, വിലാസം പോലുള്ള വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കരുതെന്ന് പഠിപ്പിക്കുക.

* സംശയാസ്പദമായ ലിങ്കുകൾ, ഗെയിമുകൾ, ആപ്പുകൾ എന്നിവ തുറക്കരുതെന്ന് അറിയിക്കുക.

* സോഷ്യൽ മീഡിയ ഉപയോഗം മാതാപിതാക്കളുടെ മേൽനോട്ടത്തിൽ മാത്രം അനുവദിക്കുക.

* കുട്ടികൾ കാണുന്ന ഉള്ളടക്കം പ്രായത്തിന് അനുയോജ്യമാണോ എന്ന് പരിശോധിക്കുക.

* സൈബർ ബുള്ളിയിംഗ്, വ്യാജ അക്കൗണ്ടുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയെക്കുറിച്ച് അവരെ മുന്നറിയിപ്പ് നൽകുക.

* ദിവസവും സ്ക്രീൻ സമയം നിയന്ത്രിച്ച്, കളിയും വായനയും കുടുംബസമയവും പ്രോത്സാഹിപ്പിക്കുക.


പ്രിയപ്പെട്ട മക്കൾക്ക് സുരക്ഷിതമായൊരു അവധിക്കാലം ആശംസിക്കുന്നു. 

#keralapolice