ഫാറ്റിലിവർ രോഗം ഇന്ന് ഇന്ത്യയിൽ വളരെ സാധാരണമായ ഒരു മെറ്റബോളിക് രോഗമായി മാറിക്കഴിഞ്ഞു. മുതിർന്നവരിൽ ജനനസംഖ്യയുടെ 35 മുതൽ നാൽപതു ശതമാനം പേരെയും മുപ്പത്തഞ്ചു ശതമാനത്തോളം കുട്ടികളെയും ഫാറ്റിലിവർ ബാധിക്കുന്നതായി കണക്കാക്കുന്നു. നിരവധി രോഗങ്ങളെ അകറ്റാൻ സഹായിക്കുന്ന, നൂറ്റാണ്ടുകളായി ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്ന മുരിങ്ങയിലയ്ക്ക് ഫാറ്റിലിവർ സാധ്യത കുറയ്ക്കാൻ ഉള്ള കഴിവുണ്ടെന്ന് ഗവേഷകർ. പ്രോട്ടീൻ ധാരാളമടങ്ങിയ മുരിങ്ങയില, വൈറ്റമിനുകളുടെയും ധാതുക്കളുടെയും കലവറയാണ്
വൈറ്റമിൻ എ, സി, ഇ എന്നിവയും കാൽസ്യം, പൊട്ടാസ്യം, അയൺ എന്നിവയും മുരിങ്ങയിലയിൽ ധാരാളമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും എന്നതിനാൽ പ്രമേഹരോഗികൾക്കും മുരിങ്ങയില ഗുണം ചെയ്യും. മുരിങ്ങയിലയിൽ ക്യുവർസെറ്റിൻ, ക്ലോറോജെനിക് ആസിഡ് തുടങ്ങിയ ആന്റിഓക്സിഡന്റുകളും, വൈറ്റമിൻ സി, ബീറ്റാകരോട്ടിൻ, അയൺ, കാൽസ്യം, ആന്റിഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവയും ധാരാളമുണ്ട്. ഫാറ്റിലിവർ കൂടാൻ പ്രധാനകാരണം ഓക്സീകരണ സമ്മർദവും ഇൻഫ്ലമേഷനും ആയതുകൊണ്ട് ഈ പോഷകങ്ങൾ ഏറെ പ്രധാനമാണ്
മുരിങ്ങയില ഫാറ്റിലിവർ കുറയ്ക്കുന്നതെങ്ങനെ?
വിഷാംശങ്ങളും രോഗങ്ങളും ഉണ്ടാക്കുന്ന ക്ഷതങ്ങളിൽ നിന്ന് മുരിങ്ങയില കരളിനെ സംരക്ഷിക്കും എന്ന് പഠനങ്ങൾ പറയുന്നു. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും വിഷാംശങ്ങളെ നീക്കം ചെയ്യുന്ന പ്രക്രിയയ്ക്കും (detoxification) മുരിങ്ങയില സഹായകമാണ്. കരളിലെ കൊഴുപ്പ് കുറയ്ക്കാനും കരളിലെ എൻസൈമുകളുടെ അളവ് മെച്ചപ്പെടുത്താനും മുരിങ്ങയില സഹായിക്കുമെന്ന് മൃഗങ്ങളിൽ നടത്തിയ പഠനം പറയുന്നു. മനുഷ്യരിൽ ഇതു സംബന്ധിച്ച പഠനങ്ങൾ നടക്കുകയാണ്. മുരിങ്ങയില ഒരു ഔഷധമെന്നതിലുപരി ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ പറയുന്നു.
ആസ്ത്‌മ ഉള്ളവർ ഹോളി ആഘോഷിക്കുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
മുരിങ്ങയിലയുടെ ഗുണങ്ങൾ അറിയാം
∙ ഓക്സീകരണസമ്മർദം കുറയ്ക്കുന്നു
ഓക്സീകരണ സമ്മർദം, കരളിലെ കോശങ്ങൾക്ക് ക്ഷതം വരുത്തും. കൂടാതെ കൊഴുപ്പ് വർധിച്ച തോതിൽ അടിഞ്ഞുകൂടാനും ഇത് കാരണമാകുന്നു. മുരിങ്ങയിലയിൽ ധാരാളമായടങ്ങിയ ആന്റിഓക്സിഡന്റുകൾ ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കുകയും കരളിലെ കല (tissue) കളെ സംരക്ഷിക്കുകയും ചെയ്യുന്നു
.jpg)
