പുതിയ ബ്രേയ്ക്ക് പേടല്ലേ ശബ്ദമൊക്കെ കാണു അവഗണിക്കാൻ വരട്ടെ ഈ നാലുകര്യങ്ങൾ നിർബന്ധമായും പരിശോദിക്കുക




 ഒരു കാറിന്റെ സുരക്ഷയെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് അതിന്റെ ബ്രേക്കിംഗ് സംവിധാനം. ഇതില്‍ ഏറ്റവും വേഗത്തില്‍ തേയ്മാനം സംഭവിക്കുന്ന 'ബ്രേക്ക് പാഡുകള്‍' (Brake Pads) കൃത്യസമയത്ത് മാറ്റേണ്ടത് അനിവാര്യമാണ്. എന്നാല്‍ പുതിയ ബ്രേക്ക് പാഡുകള്‍ സ്ഥാപിച്ചതിന് ശേഷം കാറുകളില്‍ ഉണ്ടാകുന്ന അസഹനീയമായ കിരുകിരുപ്പ് ശബ്ദം പലപ്പോഴും വാഹന ഉടമകള്‍ക്ക് വലിയ തലവേദനയായി മാറാറുണ്ട്. ഡ്രൈവ്‌സ്പാര്‍ക്കിന്റെ വായനക്കാരില്‍ ഒരാള്‍ക്ക് ഇതേ അനുഭവമുണ്ടാകുകയും അതിന് പിന്നിലെ കാരണങ്ങളും പരിഹാരങ്ങളും ആരായുകയുണ്ടായി. അതിനുള്ള ഉത്തരമാണ് ഇനി പറയാന്‍ പോകുന്നത്

സാധാരണയായി പുതിയ ബ്രേക്ക് പാഡുകള്‍ ഇട്ടതിന് ശേഷം ആദ്യത്തെ 100 മുതല്‍ 300 കിലോമീറ്റര്‍ ദൂരം വരെ ഇത്തരം ചെറിയ ശബ്ദങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഈ നിശ്ചിത ദൂരം പിന്നിടുമ്പോഴേക്കും ബ്രേക്ക് പാഡുകള്‍ ബ്രേക്ക് ഡിസ്‌കുമായി പൊരുത്തപ്പെടുകയും ശബ്ദം തനിയെ മാറുകയും ചെയ്യും. എന്നാല്‍ അതിനുശേഷവും ഈ അലോസരപ്പെടുത്തുന്ന ശബ്ദം തുടരുകയാണെങ്കില്‍ അതിന് പിന്നില്‍ വ്യക്തമായ ചില മെക്കാനിക്കല്‍ കാരണങ്ങളുണ്ടാകാം.


അതിനുള്ള പരിഹാരവും

പുതിയ ബ്രേക്ക് പാഡ് സ്ഥാപിക്കുമ്പോള്‍ ആവശ്യത്തിന് ലൂബ്രിക്കേഷന്‍ നല്‍കാത്തതാണ് ശബ്ദത്തിനുള്ള ആദ്യത്തെ കാരണം. ബ്രേക്ക് പാഡിന്റെ പിന്‍ഭാഗത്തുള്ള ലോഹഭാഗം കാലിപ്പുകളുമായി കോണ്ടാക്ടിലാകുമ്പോള്‍ ഉണ്ടാകുന്ന ഘര്‍ഷണമാണ് ഈ ശബ്ദത്തിന് വഴിമരുന്നിടുന്നത്. ഇത് പരിഹരിക്കാനായി ബ്രേക്ക് പാഡുകള്‍ വീണ്ടും അഴിച്ച് അതിന്റെ കാലിപ്പറുകളുമായുള്ള കോണ്ടാക്ട് പോയിന്റില്‍ പ്രത്യേക ബ്രേക്ക് ഗ്രീസോ ആന്റി-സീസ് പേസ്റ്റോ പുരട്ടേണ്ടതുണ്ട്


പുത്തന്‍ ബ്രേക്ക് പാഡുകള്‍ റഫ് ആയതോ തേയ്മാനം സംഭവിച്ചതോ ആയ പഴയ ബ്രേക്ക് റോട്ടറുകളില്‍ (Rotors) ഘടിപ്പിക്കുമ്പോള്‍ അവ തമ്മിലുള്ള സമ്പര്‍ക്കം കൃത്യമല്ലാതെ വരുന്നു. ക്രമരഹിതമായ രീതിയിലുള്ള ഈ കോണ്ടാക്ട് പുതിയ പാഡുകള്‍ വൈബ്രേറ്റ് ചെയ്യാനും അതുവഴി ശബ്ദമുണ്ടാകാന്‍ കാരണമാവുകയും ചെയ്യും. ഇതിനുള്ള പരിഹാരം പഴയ റോട്ടറുകള്‍ ലേത്ത് (Lathe) മെഷീന്‍ വഴി കൃത്യമായി മിനുക്കുകയോ അല്ലെങ്കില്‍ പുതിയ റോട്ടറുകള്‍ വാങ്ങി സ്ഥാപിക്കുകയോ ചെയ്യുക എന്നതാണ്.


ചെറുപാർട്സുകളുടെ മിസ്സിംഗ്

ബ്രേക്ക് പാഡുകള്‍ മാറ്റുന്ന വേളയില്‍ മെക്കാനിക്കുകള്‍ വരുത്തുന്ന ചെറിയ അബദ്ധമാണ് ആന്റി-സ്‌ക്വീല്‍ ഷിംസുകള്‍ (Anti-squeal shims) ഫിറ്റ് ചെയ്യാന്‍ മറന്നുപോകുന്നത്. ബ്രേക്ക് പാഡിന് പിന്നില്‍ ഘടിപ്പിക്കുന്ന ഈ നേര്‍ത്ത ലോഹത്തകിടുകളും ടെന്‍ഷന്‍ സ്പ്രിംഗുകളും ബ്രേക്കിംഗിലെ അനാവശ്യ ശബ്ദങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നവയാണ്. പുതിയ ഹാർഡ്‌വെയർ കിറ്റ് ഉപയോഗിച്ച് ഈ ചെറുഭാഗങ്ങള്‍ റീഫിറ്റ് ചെയ്താല്‍ ബ്രേക്കിംഗിലെ അനാവശ്യ ശബ്ദം പൂര്‍ണമായും ഇല്ലാതാക്കാം.


ബ്രേക്കില്‍ നിന്നുള്ള ശബ്ദം കാറിന് പുറത്തല്ലേ കേള്‍ക്കുന്നത്, അതിനാല്‍ ക്യാബിനിലുള്ള യാത്രക്കാര്‍ക്ക് ഇത് ബുദ്ധിമുട്ടാകില്ല എന്ന് വിചാരിക്കാന്‍ വരട്ടെ. കാറിന്റെ വിന്‍ഡോ ഗ്ലാസുകള്‍ പൂര്‍ണമായി ഉയര്‍ത്തിയാല്‍ പോലും ബ്രേക്കിംഗിലെ ഈ അസഹനീയമായ കിരുകിരുപ്പ് ശബ്ദം ക്യാബിനുള്ളിലേക്ക് വളരെ വേഗത്തില്‍ കടന്നുവരാറുണ്ട്. കുറഞ്ഞ ചെലവില്‍ പരിഹരിക്കാവുന്ന ഈ മെക്കാനിക്കല്‍ പ്രശ്‌നം ദീര്‍ഘദൂര യാത്രകളില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ സമ്മാനിക്കുമെന്നോര്‍ക്കുക


സുരക്ഷിത യാത്രകള്‍ക്കായി ഇവ ശ്രദ്ധിക്കാം

ചുരുക്കിപ്പറഞ്ഞാൽ, പുതിയ ബ്രേക്ക് പാഡ് ഇട്ടതിന് ശേഷമുള്ള ശബ്ദം പൂര്‍ണമായി ഒഴിവാക്കാന്‍ മുകളില്‍ പറഞ്ഞ നാല് കാര്യങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും. പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാരയം വിശ്വസ്തനും വിദഗ്ധനുമായ മെക്കാനിക്കിനെ കൊണ്ട് മാത്രം കാറിന്റെ ബ്രേക്ക് സംബന്ധമായ ജോലികള്‍ ചെയ്യിക്കുക എന്നതാണ്