നിലവിൽ 300 മുതൽ 500 സിസി സെഗ്‌മെന്റിലാണ് ക്ലാസിക് മോട്ടോർസൈക്കിളുകൾ ഇന്ത്യൻ വിപണിയിൽ പ്രബലമായിട്ടുള്ളത്. 1.5 ലക്ഷം രൂപ മുതൽ 2.5 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന മോഡലുകളാണ് ഈ സെഗ്‌മെന്റിലുള്ളത്. നിലവിൽ 85 ശതമാനത്തിലധികം വിപണി വിഹിതവുമായി റോയൽ എൻഫീൽഡാണ് ഈ സെഗ്മെന്റിൽ മുൻപന്തിയിൽ.
എന്നാൽ ഈ സെഗ്‌മെന്റിൽ റോയൽ എൻഫീൽഡിന്റെ ആധിപത്യത്തിന് ഒരു അറുതി വരുത്താനായ ഹോണ്ട തങ്ങളുടെ CB350 പ്ലാറ്റ്‌ഫോമിന് മൂർച്ച കൂട്ടുകയാണ്. പുതിയ CB350 പുറത്തിറക്കിക്കൊണ്ടാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രിഫിക്‌സുകളോ സഫിക്‌സുകളോ ഇല്ലാതെ ഇതാണ് ഹോണ്ട CB350. ഹൈനെസ് അല്ലെങ്കിൽ RS ഇല്ലാതെ വെറും CB350 മാത്രം.
ഒട്ടും ആശയക്കുഴപ്പമുണ്ടാക്കാതെ കമ്പനി ഹോണ്ട CB350 DLX, DLX പ്രോ എന്നിങ്ങനെ രണ്ട് ട്രിം ലെവലുകളിൽ വാഗ്ദാനം ചെയ്യുന്നു. ഇവയിൽ DX -ന് 1,99,900 രൂപയും DLX പ്രോ 2,17,800 രൂപയുമാണ് എക്സ്-ഷോറൂം വില. പുതിയ ഹോണ്ട CB350 ബിഗ് വിംഗ് ഡീലർഷിപ്പുകൾ വഴി മാത്രമാണ് വിൽപ്പനയ്ക്ക് എത്തുന്നത്.
റോയൽ എൻഫീൽഡ് ക്ലാസിക് 350 -യുടെ വില 1,93,080 രൂപ മുതൽ 2,24,755 രൂപ വരെയാണ്. ഇതുവരെ, CB350 ഹൈനെസ്, CB350 RS എന്നീ മോഡലുകളുമായി റോയൽ എൻഫീൽഡിന്റെ 350 സിസി മോട്ടോർസൈക്കിളുകളോട് ഹോണ്ട മത്സരിച്ചിരുന്നു. എന്നാൽ റോയൽ എൻഫീൽഡ് ഇപ്പോഴും കാലാതീതമായ ക്ലാസിക് സെഗ്മെന്റിൽ വൻ പാരമ്പര്യമുള്ള ബ്രാൻഡ് ആയതിനാൽ മറികടക്കാൻ കഴിഞ്ഞിട്ടില്ല.
അതിനാൽ ഹോണ്ട ഇത്തവണ പുത്തൻ പ്ലാനുമായി, പുതിയ CB350 ഉപയോഗിച്ച് ക്ലാസിക് 350 -ക്ക് നേരെ ഒരു അങ്കത്തിന് ഒരുങ്ങുകയാണ്. ഇത് ഏറ്റവും മികച്ച റോയൽ എൻഫീൽഡ് എതിരാളിയാണെന്നും കൂടുതൽ ഉപഭോക്താക്കളെ ക്ലാസിക് 350 -ൽ നിന്ന് ഹോണ്ടയിലേക്ക് എത്തിക്കാൻ സാധ്യതയുണ്ടെന്നും നമുക്ക് പറയാം. ക്ലാസിക് 350 -ലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന സമാന ക്ലാസിക് ടൈംലെസ് ഡിസൈൻ സവിശേഷതകൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഹോണ്ട ഈ നേട്ടം കൈവരിക്കുന്നത്.
പുതിയ ഫ്യുവൽ ടാങ്ക്, പുതിയ സൈഡ് ബോഡി പാനലുകൾ, ടാങ്ക് ഗ്രിപ്പുകൾ, കോൺട്രാസ്റ്റിംഗ് പൈപ്പിംഗുള്ള പുതിയ ക്ലാസിക് സ്പ്ലിറ്റ് സീറ്റുകൾ, ക്ലാസിക് ഗ്രാബ് റെയിൽ, രണ്ട് അറ്റത്തും RS, ഹൈനെസ് മോഡലുകളേക്കാൾ വലിയ റെട്രോ-ലുക്കിംഗ് മഡ്‌ഗാർഡുകൾ എന്നിവയുടെ രൂപത്തിലാണ് പുതിയ ടൈംലെസ് ഡിസൈൻ ഒരുക്കിയിരിക്കുന്നത്. കൂടാതെ RSU ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, ഒരു പുതിയ റെട്രോ എക്‌സ്‌ഹോസ്റ്റ് എന്നിവയും വാഹനത്തിന് ലഭിക്കുന്നു.
റെട്രോ ക്ലാസിക്ക് മോഡലുകളെ വിജയത്തിലേക്കും പരാജയത്തിലേക്കും നയിക്കാനാവുന്ന ഒരു ഘടകമാണ് കളർ ഷെയ്ഡ് എന്നത്. പുതിയ ക്ലാസിക് CB350 -ക്ക് പ്രഷ്യസ് റെഡ് മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക്, മാറ്റ് ഡ്യൂൺ ബ്രൗൺ എന്നിങ്ങനെ ആകെ അഞ്ച് കളറുകൾ ലഭിക്കുന്നു. ഡിസൈനിന്റെ കാര്യത്തിൽ ഹോണ്ട അല്പം പിന്നോട്ട് പോയെങ്കിലും, ഫീച്ചറുകളുടെ കാര്യത്തിൽ CB350 ഇപ്പോഴും മുന്നിലാണ്. ബ്ലൂടൂത്ത് സപ്പോർട്ടുള്ള ഹോണ്ട സ്മാർട്ട്‌ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം (HSVCS), ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC, അടിസ്ഥാനപരമായി ട്രാക്ഷൻ കൺട്രോൾ), ഡ്യുവൽ ചാനൽ ABS, 18 ഇഞ്ച് വീലുകൾ എന്നിവയുൾപ്പെടെ എല്ലാ ഫീച്ചറുകളും ടോപ്പ്-സ്പെക്ക് DLX പ്രോയിൽ ഹോണ്ട സജ്ജീകരിച്ചിരിക്കുന്നു. എൽഇഡി ലൈറ്റിംഗ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, ഡിസ്കളറേഷൻ തടയുന്ന ഡബിൾ ലെയർ എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവ ശ്രദ്ധേയമായ മറ്റ് സവിശേഷതകളാണ്. 5500 rpm -ൽ 20.8 bhp പവറും 3000 rpm -ൽ 29.4 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 348.36 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ് ഇതിന്റെ ഹൃദയം. അഞ്ച് സ്പീഡ് ഗിയർബോക്‌സും സ്ലിപ്പ് & അസിസ്റ്റ് ക്ലച്ചും ഓഫറിലുണ്ട്. ബോൾഡ് & ലോ പിച്ച് ഗുഡു ഗുഡു ശബ്ദം ഒരുപാട് നോസ്റ്റാൾജിയ ഉണർത്തു


