ഉപ്പുരസമുള്ള വെള്ളത്തിൽ കാർ കഴുകിയാൽ പണികിട്ടും ബാധിക്കുക പെയിന്റിനെമാത്രമല്ല മുന്നറിയിപ്പുമായി കമ്പനികൾ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ




പുഴവെള്ളമായാലും കടൽ വെള്ളംമായാലും ഉപ്പു വെള്ളം  കൊണ്ട് വാഹനങ്ങൾ കഴുകുന്നത് നല്ലതല്ല  കടല്‍തീരത്ത് വീടുള്ളവര്‍ക്ക് മാത്രമല്ല വീട്ടിലെ ഭൂഗര്‍ഭജലം ഉപ്പുരസമുള്ളതാണെങ്കിലും കുറച്ച് കരുതല്‍ വേണം. കാരണം ഇത്തരം വെള്ളത്തില്‍ വാഹനം കഴുകുമ്പോള്‍ അത് വേഗത്തില്‍ പഴയതാകുന്നു. കാറിന്റെ കണ്ടീഷന് അതിന്റെ മൂല്യത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ചിലര്‍ ഇതൊന്നുമറിയാതെ ഉപ്പുകലര്‍ന്ന വെള്ളത്തില്‍ സ്ഥിരമായിം വണ്ടി കഴുകുന്നു. വാഹനം വൃത്തിയാക്കാന്‍ ഉപ്പുവെള്ളം ഉപയോഗിക്കുന്നത് നിങ്ങളുടെ കാറിന് പല വിധത്തില്‍ ദോഷം ചെയ്യും. അത് എന്തൊക്കെയാണെന്ന് നോക്കാം. പെയിന്റ് കേടാകും: ഉപ്പുവെള്ളത്തില്‍ കാര്‍ കഴുകുമ്പോള്‍ അതില്‍ കലര്‍ന്നിരിക്കുന്ന ഉപ്പ് പെയിന്റ് നശിക്കാന്‍ കാരണമാകും. ചിലപ്പോള്‍ ഇത് പെയിന്റില്‍ വിള്ളലുകള്‍ വീഴ്ത്തുകയും ചെയ്യുന്നു. ഉപ്പുവെള്ളം ഉപയോഗിച്ച് വണ്ടി കഴുകുമ്പോള്‍ എക്‌സ്റ്റീരിയറിലെ പെയിന്റിന്റെ നിറം മങ്ങുകയും തിളക്കം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം നല്ല വെള്ളത്തില്‍ കാര്‍ കഴുകിയാല്‍ ഈ പ്രശ്നങ്ങള്‍ നേരിടേണ്ടി വരില്ല.



തുരുമ്പ്: ഉപ്പ് കലര്‍ന്ന വെള്ളം ഉപയോഗിച്ച് കാര്‍ കഴുകുന്നത് കാറിന്റെ എക്‌സ്റ്റീരിയര്‍ എളുപ്പത്തില്‍ തുരുമ്പെടുക്കാന്‍ ഇടയാക്കും. ഈ ഉപ്പുവെള്ളം കാറിന്റെ ബോഡി ദുര്‍ബലപ്പെടുത്തുകയും ചെയ്യും. കാറിന്റെ കണ്ടീഷനെ ബാധിക്കുന്നതിനാല്‍ ഇത് മൂല്യത്തെ നേരിട്ട് ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലെല്ലോ. ഉപ്പുകലര്‍ന്ന വെള്ളം തുരുമ്പ് കൂട്ടാനിടയാക്കുന്നതിനാല്‍ നല്ല വെള്ളം ഉപയോഗിക്കാന്‍ ശ്രമിക്കുക.


ഇലക്ട്രോണിക് ഭാഗങ്ങള്‍ കേടാക്കും: നമ്മള്‍ ഉപ്പുവെള്ളം ഉപയോഗിച്ച് വാഹനം കഴുകുമ്പോള്‍ അബദ്ധത്തില്‍ കാറിന്റെ ഇലക്ട്രോണിക് ഭാഗങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ഉപ്പ് ഇലക്ട്രോണിക് ഭാഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമായേക്കാം. നല്ല വെള്ളം ഉപയോഗിക്കുമ്പോള്‍ ഈ പ്രശ്‌നമില്ല. അഥവാ ഇലക്‌ട്രോണിക്‌സ് ഭാഗങ്ങളില്‍ വെള്ളം കടന്നാലും അത് ഉണങ്ങിക്കഴിഞ്ഞാല്‍ വലിയ പ്രശ്‌നങ്ങള്‍ കാണില്ല. ഉപ്പുവെള്ളം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ നിങ്ങളുടെ പോക്കറ്റ് കീറാനും സാധ്യതയുണ്ട്.




റബ്ബര്‍ ഭാഗങ്ങള്‍ക്കുള്ള കേടുപാടുകള്‍: വാഹനങ്ങളില്‍ ബോഡി പാനലികള്‍ പോലെ തന്നെ പ്രധാനപ്പെട്ട റബ്ബര്‍ ഭാഗങ്ങളുമുണ്ട്. ഇത് വാഹനത്തില്‍ വെള്ളം കയറുന്നത് തടയുന്നു. അതേസമയം ഉപ്പുവെള്ളം ഉപയോഗിച്ച് വണ്ടികഴുകുന്നത് ഡോറിനും ഗ്ലാസിനും ചുറ്റുമുള്ള റബ്ബര്‍ കേടാക്കുകയും അതിന്റെ ആയുസ് കുറക്കുകയും ചെയ്യുന്നു. റബ്ബര്‍ പൊട്ടുന്നത് വളരെ സമയമെടുത്താണ് സംഭവിക്കുന്നതെങ്കിലും ഇത് വണ്ടിയുടെ മൂല്യം കുറക്കുമെന്ന് ഓര്‍ത്തിരിക്കുക.



ഒരു പ്രശ്‌നമുണ്ടെങ്കില്‍ അതിന് പരിഹാരവും കാണുമല്ലോ. ഉപ്പുവെള്ളം ഉപയോഗിച്ച് വാഹനം കഴുകുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ ആ പ്രവര്‍ത്തി ഒഴിവാക്കുകയാണ് പരിഹാരം. അതിന് യാതൊരു നിര്‍വാഹവുമില്ലെങ്കില്‍ ഇടക്കിടെ കഴുകുന്നത് ഒഴിവാക്കുക. വാഹനം എപ്പോഴും നല്ല വെള്ളത്തില്‍ കഴുകുന്നതാണ് ഉത്തമം. കാര്‍ കഴുകി വൃത്തിയാക്കിയ ശേഷം എവിടെയും വെള്ളം തങ്ങിനില്‍ക്കാത്ത വിധം ഉണക്കുക.