വാട്ടര്‍പ്രൂഫ് കവറുകള്‍ ഉപയോഗിക്കുക: ഇലക്ട്രിക് വാഹനങ്ങളെ മഴയില്‍ നിന്ന് സംരക്ഷിക്കാന്‍ ഒരു വാട്ടര്‍പ്രൂഫ് കവര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. കവര്‍ വാഹനത്തെ പൂര്‍ണമായി മൂടുന്നുണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ വാഹനത്തിന് ചെറിയ രീതിയില്‍ കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയില്‍ വെന്റിലേഷന്‍ ഉണ്ടാകണം. വാഹനം പാര്‍ക്ക് ചെയ്യുന്നതിന് മുമ്പ് ഉണങ്ങിയ തുണികൊണ്ട് തുടയ്ക്കാന്‍ ശ്രദ്ധിക്കുക.
വാഹനം നനവില്ലാത്ത ഉണങ്ങിയ സ്ഥലത്ത് പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുക. മോട്ടോര്‍സൈക്കിളോ സ്‌കൂട്ടറോ എപ്പോഴും മേല്‍ക്കൂരയുള്ള സ്ഥലത്തോ ഗരാജിലോ പാര്‍ക്ക് ചെയ്യുന്നതാണ് നല്ലത്. അത്തരം സ്ഥലങ്ങള്‍ ലഭ്യമല്ലെങ്കില്‍ താല്‍ക്കാലികമായി മഴ കൊള്ളാതിരിക്കാനായി ഷെഡുകള്‍ ഉപയോഗിക്കാം. ഇലക്ട്രിക് ടൂവീലറുകളില്‍ വെള്ളം തട്ടിയാല്‍ ബാറ്ററി, മോട്ടോര്‍ തുടങ്ങിയ പ്രധാന ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാം.
ബാറ്ററി സംരക്ഷണം: മണ്‍സൂണ്‍ കാലത്ത് ഇലക്ട്രിക് വാഹനങ്ങളില്‍ ഏറ്റവും അധികം കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ളത് ബാറ്ററിക്കാണ്. അതിനാല്‍ ബാറ്ററി ടെര്‍മിനലുകള്‍ പതിവായി പരിശോധിക്കുക. ടെര്‍മിനലുകളില്‍ തുരുമ്പ്, ഈര്‍പ്പം എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കുക. ഇലകട്രിക് ടൂവീലറില്‍ നീക്കാം ചെയ്യാന്‍ പറ്റുന്ന (റീമൂവബിള്‍) ബാറ്ററിയാണ് വരുന്നതെങ്കില്‍ അവ ഊരി വീടിനുള്ളില്‍ സുരക്ഷിതമായി സൂക്ഷിക്കാം.
ചാര്‍ജ് ചെയ്യാന്‍ ഉണങ്ങിയതും കാറ്റുള്ളതുമായ സ്ഥലം തിരഞ്ഞെടുക്കുക. വയറിംഗ്, കണക്ടറുകള്‍, ചാര്‍ജിംഗ് പോര്‍ട്ട് എന്നിവ മഴയില്‍ നിന്ന് സംരക്ഷിക്കാന്‍ വാട്ടര്‍പ്രൂഫ് ടേപ്പ് അല്ലെങ്കില്‍ സിലിക്കണ്‍ സീലന്റ് ഉപയോഗിക്കുക. ഈ ഭാഗങ്ങള്‍ പതിവായി പരിശോധിക്കുകയും കേടുപാടുകള്‍ ഉണ്ടെങ്കില്‍ സര്‍വീസ് സെന്ററുമായി ബന്ധപ്പെടുകയും ചെയ്യണം