നാല് കളർ ഓപ്ഷനുകളും ട്രിപ്പിൾ റിയർ ക്യാമറയും; ഗാലക്‌സി എസ്25 എഫ്‌ഇ പുറത്തിറക്കാനിറങ്ങി സാംസങ് റിപ്പോർട്ട്




സോള്‍: ഗാലക്‌സി എസ്25 എഫ്‌ഇ ഫാന്‍ എഡിഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ സാംസങ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോഞ്ചിന് മുന്നോടിയായി, വരാനിരിക്കുന്ന ഡിവൈസിന്‍റെ കളർ ഓപ്ഷനുകൾ, വില, സ്പെസിഫിക്കേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നു. ഫോണിന്‍റെ ചോർന്ന റെൻഡറുകൾ പ്രകാരം, സാംസങ് ഗാലക്‌സി എസ്25 എഫ്ഇയ്‌ക്ക് നാല് കളർ ഓപ്ഷനുകളും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഉണ്ടായിരിക്കും. മുമ്പ് ഈ ഫാൻ എഡിഷൻ ഫോണിന്‍റെ റാമും സ്റ്റോറേജ് ഓപ്ഷനുകളും ഓൺലൈനിൽ ചോർന്നിരുന്നു.

സാംസങ് ഗാലക്‌സി എസ്25 എഫ്ഇ ഹാന്‍ഡ്‌സെറ്റ് മാറ്റ് ബ്ലൂ, ഡാർക്ക് ബ്ലൂ, കറുപ്പ്, വെള്ള എന്നീ നാല് കളർ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുമെന്നാണ് ന്യൂവേ മൊബീലിന്‍റെ റിപ്പോർട്ട് ഉദ്ദരിച്ച് ഗാഡ്‍ജെറ്റ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത്. ഈ ഫോണിന് ലഭിച്ചേക്കാവുന്ന പിൻ ഡിസൈൻ കാണിക്കുന്ന റെൻഡറുകളും പുറത്തുവന്നു. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഫ്ലാറ്റ് ബാക്ക് പാനലും ഉപയോഗിച്ച് ഗാലക്‌സി എസ്25 എഫ്ഇ എത്തിയേക്കും. എങ്കിലും സാംസങ് ഗാലക്‌സി എസ്24 എഫ്ഇയുടെ പിൻഗാമിയായി കരുതപ്പെടുന്ന ഫോണിൽ ഇടതുവശത്ത് ബട്ടണുകളൊന്നും ഉണ്ടായിരിക്കില്ല എന്നും റെൻഡറുകൾ സൂചിപ്പിക്കുന്നു. ഇതിന് രണ്ട് ആന്‍റിന ബാൻഡുകൾ ലഭിച്ചേക്കാം.

സാംസങ് ഗാലക്‌സി എസ്25 എഫ്ഇ ഫോണിന് 8 ജിബി റാം ഉണ്ടായിരിക്കാമെന്നും 128 ജിബി, 256 ജിബി എന്നിങ്ങനെ രണ്ട് ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകളിൽ വരാമെന്നും നേരത്തെയുള്ള റിപ്പോർട്ടുകൾ സൂചന നൽകിയിരുന്നു. 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി വേരിയന്‍റുകളിൽ വന്ന ഗാലക്‌സി എസ്24 എഫ്ഇയ്ക്ക് സമാനമാണ് ഈ ഫോൺ.

Join