ഇലക്‌ട്രിക് പെട്ടിഓട്ടോയുമായി ടിവിഎസ്! 1.50 ലക്ഷം KM വരെ വാറണ്ടി



ടൂവീലർ സെഗ്മെന്റിൽ മാത്രമല്ല ത്രീ വീലർ വിഭാഗത്തിലും ടിവിഎസും ബജാജും തമ്മിലുള്ള യുദ്ധം കുപ്രസിദ്ധമാണ്. ഓട്ടോറിക്ഷ വാങ്ങിപ്പിക്കാൻ ഇരുബ്രാൻഡുകളും രാജ്യത്ത് മത്സരിച്ചാണ് മുമ്പോട്ട് പോവുന്നത്. പാസഞ്ചർ മാത്രമല്ല, കാർഗോ രണ്ട് പേരും സജീവമാണ്. ഇപ്പോഴിതാ ഇലക്ട്രിക് കാർഗോ ശ്രേണിയിലേക്കുള്ള തങ്ങളുടെ വരവും അറിയിച്ചിരിക്കുകയാണ് തിരുക്കുറുങ്ങുടി വെങ്ങാരം സുന്ദരം മോട്ടോർസ്. കിംഗ് കാർഗോ HD ഇവി അവതരിപ്പിച്ചുകൊണ്ടാണ് വാണിജ്യ ഇവി വിഭാഗത്തിലേക്ക് ബ്രാൻഡ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ഇതിനകം തന്നെ 225 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനോടുകൂടിയ ICE കിംഗ് കാർഗോയെ വിൽക്കുന്നുണ്ട്

ഇതിന് പുറമെയാണ് കിംഗ് കാർഗോയുടെ ഇലക്ട്രിക് വേരിയന്റുമായി ടിവിഎസ് എത്തുന്നത്. പുതിയ ലോഞ്ചിന് പുറമേ, 2025 അവസാനത്തോടെ വിൽപ്പനയ്‌ക്കെത്താൻ പോകുന്ന കിംഗ് കാർഗോ HD സിഎൻജി വേരിയന്റും കമ്പനി പ്രദർശിപ്പിച്ചിട്ടുണ്ട്. ലാസ്റ്റ് മൈൽ ഡെലിവറി സേവനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് വൈദ്യുത പതിപ്പ് രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

സ്പെസിഫിക്കേഷനുകളെക്കുറിച്ച് നോക്കിയാൽ അതിശയകരമാംവിധമാണ് വാഹനം പണിതിറക്കിയിരിക്കുന്നതെന്ന് വ്യക്തമാവും. കൊമേഴ്‌സ്യൽ ഇലക്ട്രിക് ത്രീ-വീലറിൽ 6.6 അടി ലോഡ് ഡെക്ക്, ശക്തമായ ലീഫ് സ്പ്രിംഗ് സസ്പെൻഷൻ സജ്ജീകരണം എന്നിവയെല്ലാം ടിവിഎസ് തങ്ങളുടെ ഇലക്ട്രിക് കാർഗോ ഓട്ടോയിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇതിന്റെ പരമാവധി വേഗത മണിക്കൂറിൽ 60 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

6 വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയോടെയാണ് ടിവിഎസ് കിംഗ് കാർഗോയുടെ ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ഏതാണ് ആദ്യം വരുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് വാറണ്ടി ലഭ്യമാവുകയെന്നതും പ്രത്യേകം ശ്രദ്ധിക്കണേ. കിംഗ് കാർഗോ HD ഇവിക്ക് 703 മില്ലീമീറ്ററിന്റെ ഏറ്റവും കുറഞ്ഞ ലോഡിംഗ് ഹൈറ്റാണ് കൊടുത്തിരിക്കുന്നത് എന്നതിനാൽ

അതേസമയം ഇലക്ട്രിക് കാർഗോ HD പതിപ്പിന് 235 മില്ലീമീറ്റർഗ്രൗണ്ട് ക്ലിയറൻസും 500 മില്ലീമീറ്റർഗ്രൗണ്ട് വാട്ടർ വേഡിംഗ് കപ്പാസിറ്റിയുമുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ഇത് ഇലക്ട്രിക് ത്രീ-വീലറിന്റെ മറ്റൊരു നേട്ടമായി പറയാവുന്ന കാര്യമാണ്. കിംഗ് കാർഗോ HD EV 3 മണിക്കൂർ 10 മിനിറ്റ് ചാർജ് ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇടുങ്ങിയ സ്ഥലങ്ങളിൽ പോലും അനായാസം കൊണ്ടുനടക്കാനായി 3,420 mm ടേണിംഗ് റേഡിയസ് ഒരുക്കിയിരിക്കുന്നത്

#TVS