അടിവയറ്റിലെ അധിക കൊഴുപ്പ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. വയറിലെ കൊഴുപ്പ് ഹൃദ്രോഗത്തിനുള്ള അപകടഘടകമാണ്. ബെല്ലി ഫാറ്റ് കുറയ്ക്കുന്നതിന് സഹായിക്കുന്ന അഞ്ച് പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
ജീരക വെള്ളം
ജീരക വെള്ളം ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല മെറ്റബോളിസം വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ദിവസും രാവിലെ വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് ശീലമാക്കുക. കൂടാതെ, ഇത് ദഹനം മെച്ചപ്പെടുത്തുകയും വയറു വീർക്കുന്നത് കുറയ്ക്കുകയും ചെയ്യും.
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ കാറ്റെച്ചിനുകൾ, പ്രത്യേകിച്ച് EGCG (എപ്പിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ്) എന്നിവ അടങ്ങിയിരിക്കുന്നു. ഇത് അധിക കൊഴുപ്പ് കുറയ്ക്കാനും ഓക്‌സിഡേഷൻ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിലൂടെ, കറുവപ്പട്ട വിശപ്പ് നിയന്ത്രിക്കാനും ആസക്തി കുറയ്ക്കാനും സഹായിക്കും.
ആപ്പിൾ സിഡെർ വിനെഗർ ഡ്രിങ്ക്
ആപ്പിൾ സിഡെർ വിനെഗർ (ACV) ഡീറ്റോക്സ് ഡ്രിങ്കാണ് മറ്റൊരു പാനീയം. ആപ്പിൾ സിഡെർ വിനെഗർ ഉപാപചയ പ്രവർത്തനത്തിനും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. വെള്ളത്തിൽ ലയിപ്പിച്ച് കഴിക്കുമ്പോൾ ഇത് വിശപ്പ് കുറയ്ക്കുകയും ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യും. ആപ്പിൾ സിഡെർ വിനെഗർ ചൂടുള്ള വെള്ളത്തിൽ ചേർത്ത് അൽപം തേനും നാരങ്ങ നീരും ചേർത്ത് കഴിക്കുക.എന്നാൽ ലിവർ സംബന്ധമായ അസുഖം ഉള്ളവർ ഇത് ഒഴിവാക്കേണ്ടതാണ്
ഇഞ്ചി ചായ
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പാനീയമാണ് ഇഞ്ചി വെള്ളം. ഇത് ദഹനത്തെ സഹായിക്കുന്നതിനും, വയറു വീർക്കുന്നത് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇഞ്ചി വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുക.
കട്ടൻ കാപ്പി
കട്ടൻ കാപ്പിയുടെ ഒരു പ്രധാന ഘടകമായ കഫീൻ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തിലെ അധിക കലോറി കുറയ്ക്കാൻ സഹായിക്കുന്നു. വിശപ്പ് നിയന്ത്രിക്കാനും ആസക്തി കുറയ്ക്കാനും കട്ടൻ കാപ്പി സഹായിക്കും. അതുവഴി കലോറി ഉപഭോഗം നിയന്ത്രിക്കുന്നത് എളുപ്പമാക്കുന്നു.