പല രീതികളിലാണ് നമ്മൾ പാചകം ചെയ്യാറുള്ളത്. ചിലർ എന്നും പാചകം ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് എന്നാൽ മറ്റുചിലർ വല്ലപ്പോഴും മാത്രം പാചകം ചെയ്യുന്നു. വീട്ടിൽ പാചകം ചെയ്യുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
പാസ്ത വെള്ളം
പാസ്ത വെള്ളം കളയേണ്ടതില്ല. ഇതിന് വേറെയും ഉപയോഗങ്ങൾ ഉണ്ട്. ഇത് സോസിൽ ചേർക്കുന്നത് കട്ടിയുണ്ടാകാനും കൂടുതൽ രുചി ലഭിക്കാനും സഹായിക്കുന്നു. അതിനാൽ തന്നെ പാസ്ത വെള്ളം പുനരുപയോഗിക്കാൻ കഴിയും.
നോൺ സ്റ്റിക് പാൻ അമിതമായി ഉപയോഗിക്കരുത്
നോൺ സ്റ്റിക് പാനുകൾ പാചകം ചെയ്യാൻ നല്ലതാണെങ്കിലും ഇത് അമിതമായി ഉപയോഗിക്കാൻ പാടില്ല. ഇത് പാൻ കരിയാനും പിന്നീട് സാധനങ്ങൾ ശരിയായ രീതിയിൽ ചൂടാവാതിരിക്കാനും കാരണമാകുന്നു. അസിഡിറ്റിയുള്ള ഭക്ഷണങ്ങൾ പാകം ചെയ്യാൻ സാധിക്കുമെങ്കിലും നിരന്തരം അത്തരം ഭക്ഷണങ്ങൾ പാകം ചെയ്യുന്നത് നല്ലതല്ല. ഇത് പാനിന്റെ കോട്ടിങിന് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. അതിനാൽ തന്നെ നോൺ സ്റ്റിക് പാനുകൾ ശരിയായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
പാൻ ചൂടാകുന്നതിന് മുമ്പ് ഭക്ഷണം ഇടരുത്
പലരും ചൂടാകുന്നതിന് മുമ്പ് ഭക്ഷണ സാധനങ്ങൾ പാനിലേക്ക് ഇടാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യാൻ പാടില്ല. ആദ്യം പാൻ ചെറുതീയിലിട്ട് നന്നായി ചൂടാക്കണം. ഇത് ഭക്ഷണം നന്നായി പാകമാകാൻ സഹായിക്കുന്നു.
മൂർച്ചയില്ലാത്ത കത്തി
മൂർച്ച കൂടിയതിനെക്കാളും മൂർച്ച കുറവുള്ള കത്തി ഉപയോഗിക്കുന്നതാണ് അപകടം. ഇത് വഴുതി പോകാനും കൂടുതൽ ശക്തിയോടെ മുറിക്കേണ്ടതായും വരുന്നു. അതിനാൽ തന്നെ എപ്പോഴും വൃത്തിയോടെയും മൂർച്ചയോടെയും ആവണം കത്തി സൂക്ഷിക്കേണ്ടത്.
പാകം ചെയ്യുന്നതിന് മുമ്പ് ഓവൻ ചൂടാക്കണം
ശരിയായ രീതിയിൽ ചൂടായതിനു ശേഷം മാത്രമേ ഓവൻ ഉപയോഗിക്കാൻ പാടുള്ളു. ഇല്ലെങ്കിൽ ഭക്ഷണം ശരിയായ രീതിയിൽ പാകമാകാതെ വരുന്നു. അതേസമയം ഓവൻ ശരിയായ ടെമ്പറേച്ചറിൽ സെറ്റ് ചെയ്യാൻ മറക്കരുത്.
ചൂടുള്ള ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്
ചൂടുള്ള ഭക്ഷണങ്ങൾ സൂക്ഷിക്കുമ്പോൾ ഫ്രിഡ്ജിന്റെ താപനില ഉയരാൻ സാധ്യത കൂടുതലാണ്. ഇത് അണുക്കൾ ഉണ്ടാവാൻ കാരണമാകുന്നു. ചൂടുള്ള ഭക്ഷണങ്ങൾ തണുപ്പിച്ചതിന് ശേഷം മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കാം.