വിരുന്ന് കാർക്ക് ഒരു ക്രഞ്ചി ചീസ് ബാൾസ്‌ ഉണ്ടാക്കിയാലോ ഇതാ റെസിപി

 



വീട്ടിൽ വിരുന്നു വരുന്നവർക്കു ഒരു സ്റ്റാർട്ടർ ആയി കൊടുക്കാൻ പറ്റിയതാണിത്​. വൈകുന്നേരം ചായക്കൊപ്പവും ഇതു കഴിക്കാം.

ചേരുവകൾ:

  • വേവിച്ച ഉരുളക്കിഴങ്ങ്-2 എണ്ണം (ചെറുത്)
  • ചീസ്-1 കപ്പ് (ഗ്രേറ്റ് ചെയ്തത്)
  • മൈദ-2 ടേബിൾസ്പൂൺ
  • കുരുമുളക് പൊടി-¼ ടീസ്പൂൺ
  • ഗരം മസാല-¼ ടീസ്പൂൺ
  • മല്ലിയില-2 ടേബിൾസ്പൂൺ (അരിഞ്ഞത്)
  • ഉപ്പ്-ആവശ്യത്തിന്
  • എണ്ണ: വറുക്കാൻ ആവശ്യത്തിന്
  • ബ്രെഡ്ക്രംബ്സ്-1 കപ്പ്

തയാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ ഉരുളക്കിഴങ്ങ് ഉടച്ച് എടുക്കുക. അതിലേക്ക് ചീസ്, മൈദ, കുരുമുളക് പൊടി, ഗരം മസാല, ഉപ്പ്, മല്ലിയില എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.ഈ കൂട്ട് ഉപയോഗിച്ച് ചെറുനാരങ്ങയുടെ വലിപ്പത്തിൽ ഉരുളകളാക്കുക.

ഓരോ ഉരുളയും ബ്രെഡ്ക്രംബ്സിൽ മുക്കി എടുക്കുക. എണ്ണ ചൂടാക്കി ഈ ഉരുളകൾ അതിലിട്ട് വറുത്തെടുക്കുക. ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുക. ടൊമാറ്റോ സോസിനൊപ്പം ചൂടോടെ വിളമ്പുക.

Join