ചേരുവകൾ
- ആട് തോലുരിച്ചത്
- നാരങ്ങ- മൂന്ന്
- ഇഞ്ചി- ഒരു കഷണം
- വെളുത്തുള്ളി- രണ്ടു കൂട്
- കറിപൗഡര്‍, കുരുമുളകുപൊടി (കറുത്തതും വെളുത്തതും)- ഒരു സ്പൂണ്‍ വീതം
- മഞ്ഞപ്പൊടി -അര സ്പൂണ്‍
- സവാള- നാല്
- ഉപ്പ്- പാകത്തിന്
- മട്ടണ്‍ കീമ- അരക്കിലോ
- മാഗി സ്ക്യൂബ്- സ്പെഗത്തി (Spaghetti)/ മക്കറോണ -2 പാക്ക്
- ബദാം വറുത്തത് - 100 ഗ്രാം
- സുനോബര് നട്സ് (pine nut)- 100 ഗ്രാം
- കശുവണ്ടിപ്പരിപ്പ്- 100 ഗ്രാം
- ഉപ്പ് - പാകത്തിന്
തയാറാക്കേണ്ടവിധം
തലയുൾപ്പെടുത്തി വൃത്തിയാക്കിയ ആട്. കണ്ടാല്‍ ആടിന്റെ രൂപം മുഴുവനായുമുണ്ടാകുന്നതിനാണ് ഇങ്ങനെ വൃത്തിയാക്കുന്നത്. മൂന്നു നാരങ്ങ, ഒരു കഷണം ഇഞ്ചി, രണ്ടു കൂട് വെളുത്തുള്ളി, നാലു സവാള ചെറുതായി അരിഞ്ഞത്, കറിപൗഡര്‍, കുരുമുളകുപൊടി കറുത്തതും വെളുത്തതും (എല്ലാം ഒരു സ്പൂണ്‍ വീതം), മഞ്ഞപ്പൊടി (അര സ്പൂണ്‍), പാകത്തിന് ഉപ്പ് എന്നിവയിട്ട് നന്നായി പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കണം.