ഓണക്കാലത്ത് അച്ചാറിന്റെ ഡിമാന്റ് ഒന്നു വേറെതന്നെയാണ്. നാരങ്ങയും മാങ്ങയുമൊക്കെ അച്ചാറിന്റെ രൂപത്തിൽ സദ്യയിൽ ഇടംപിടിക്കുമ്പോൾ ഒട്ടും ബാക്കി വയ്ക്കാതെ മുഴുവൻ കഴിക്കുന്നവരാണ് നമ്മളിൽ പലരും. ചോറിനും, ബിരിയാണിക്കും, ചപ്പാത്തിക്കുമൊക്കെ ഒപ്പം അച്ചാര്‍ കഴിക്കാറുണ്ട്. വെളുത്തുള്ളി, ഇഞ്ചി, മീൻ, ബീഫ്, മുളക്, ഈന്തപ്പഴം, ബീറ്റ്റൂട്ട് തുടങ്ങി ഒട്ടനവധി അച്ചാറുകൾ ഇന്ന് സുലഭം. എന്നാൽ അച്ചാർ കഴിക്കുന്നതുകൊണ്ട് നമ്മുടെ ആരോഗ്യത്തിന് എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടോ
അച്ചാറിന്റെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളാണ് വയറുവേദന, ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവ. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദം എന്നീ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കാനും അച്ചാറിന്റെ അമിത ഉപയോഗം കാരണമാകുന്നു. കുട്ടികളിലും പല രോഗങ്ങൾക്കും ഇത് കാരണമാകുന്നു.
കൊളസ്ട്രോൾ വർധിക്കുന്നു. കാൻസർ പോലെുള്ള ഗുരുതരമായ അസുഖങ്ങൾക്കും അച്ചാറില്‍ അടങ്ങിയിരിക്കുന്ന പ്രിസർവേറ്റീവുകൾ കാരണമാകുന്നു എന്ന് ചില പഠനങ്ങൾ പറയുന്നു. അച്ചാറിൽ ഉപയോഗിക്കുന്ന അമിതമായ ഉപ്പ്, രക്തസമ്മർദം വർധിക്കാനും വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാനും കാരണമാകുന്നു. അസിഡിറ്റിയുടെ പ്രധാനകാരണം ഒരു പരിധിവരെ അച്ചാറിന്റെ അമിത ഉപയോഗം ആണന്ന് പഠനങ്ങങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മിതമായ അളവിൽ മാത്രമേ അച്ചാർ കഴിക്കാവു പ്രെഷർ രോഗികൾ പൂർണമായും ഒഴിവാക്കേണ്ടത്

