വോട്ടർ ഐഡി നഷ്ടപ്പെട്ടോ? ഐഡി നമ്പറും അറിയില്ല, ഒരു കോപ്പി പോലും കൈയ്യിലുമില്ല... വോട്ട് ചെയ്യാനും മറ്റു ആവശ്യങ്ങൾക്കുമെല്ലാം ഇനി വോട്ടർ ഐഡി എങ്ങനെ നൽകുമെന്നോർത്ത് ടെൻഷനടിക്കേണ്ട... ഐഡി നമ്പറും കണ്ടെത്താം, വോട്ടർ ഐഡിയുടെ ഡിജിറ്റൽ കോപ്പി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയുമാവാം.
ആദ്യം വോട്ടർ ഹെൽപ്പ് ലൈൻ എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. ആപ്പ് തുറന്നാൽ രജിസ്റ്റർ ചെയ്തർക്ക് മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യാം. അല്ലാത്തവർ രജിസ്റ്റർ ചെയ്യാനായി ന്യൂ യൂസർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇതിൽ മൊബൈൽ നമ്പർ, നിങ്ങളുടെ പേര് എന്നിവ എന്റർ ചെയ്ത്, നൽകിയ മൊബൈൽ നമ്പറിലേക്ക് ലഭിച്ച ഒടിപി കൂടി നൽകിയ ശേഷം സബ്മിറ്റ് കൊടുക്കുക. ഇതോടെ രജിസ്ട്രേഷൻ പൂർത്തിയാകും.
തിരികെ വന്ന് രജിസ്റ്റർ ചെയ്ത മൊബൈല‍്‍ നമ്പറും ഒടിപിയും നൽകി ആപ്പിൽ ലോഗിൻ ചെയ്യാം. ശേഷം തുറന്നുവരുന്ന ടാബിൽ ഡൗൺലോഡ് ഇ-എപിക് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം സെർച്ച് ബൈ ഡീറ്റൈയിൽസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് നിങ്ങളുടെ സംസ്ഥാനം, മൊബൈല‍്‍ നമ്പർ എന്നിവ നൽകി സെന്റ് ഒടിപി സെലക്ട് ചെയ്യുക. ഇനി ലഭിച്ച ഒടിപി നൽകി സെർച്ച് ചെയ്യാം. അപ്പോൾ നിങ്ങളുടെ വോട്ടർ ഐഡിയിലെ വിവരങ്ങൾ ലഭ്യമാവും. ഇത് നിങ്ങളുടേതാണെന്ന് ഉറപ്പുവരുത്തിയ ശേഷം മുകളിലുള്ള എപിക് നമ്പർ നോട്ട് ചെയ്ത് വെക്കാം. ശേഷം തിരിച്ച് ഹോം പേജിലേക്ക് പോവുക. ഡൗൺലോഡ് ഇ-എപിക് എന്ന ഓപ്ഷൻ വീണ്ടും തിരഞ്ഞെടുക്കാം. ഇതിൽ യെസ് I hvae Epic Number എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം. നേരത്തെ നോട്ട് ചെയ്ത് വെച്ച എപിക് നമ്പറും സംസ്ഥാനവും എന്റർ ചെയ്ത് Fetch Details ക്ലിക്ക് ചെയ്യാം. താഴെ നിങ്ങളുടെ ഡിറ്റയിൽസ് വന്നാൽ Proceed നൽകാം. അപ്പോൾ പുതിയൊരു OTP നിങ്ങളുടെ നമ്പറിലേക്ക് ലഭിക്കും. ഇത് നൽകി Verify and download E-Epic ക്ലിക്ക് ചെയ്താൽ നിങ്ങളുടെ വോട്ടർ ഐഡിയുടെ ഡിജിറ്റൽ വേർഷൻ ലഭിക്കും.. ഇത് ഡൗൺലോഡ് ചെയ്തോ ഷെയർ ചെയ്തോ സൂക്ഷിക്കാം.

