ഫൈസ്റ്റർ രുചിയിൽ എങ്ങനെ ഡ്രൈ ഫ്രൂട്ട് അച്ചാർ എങ്ങനെ ഉണ്ടാക്കാം



 ഉ​ണ​ക്ക​മു​ന്തി​രി -1/2 ക​പ്പ്

ഈ​ത്ത​പ്പ​ഴം -1/2 ക​പ്പ്‌

വാ​ളം​പു​ളി പി​ഴി​ഞ്ഞ​ത് -ഒ​രു ക​പ്പ് (ചെ​റു​നാ​ര​ങ്ങാ വ​ലു​പ്പ​ത്തി​ൽ പു​ളി ഒ​രു ക​പ്പ് വെ​ള്ള​ത്തി​ൽ പി​ഴി​യു​ക)

വെ​ളു​ത്തു​ള്ളി -ര​ണ്ടു കു​ടം

ഇ​ഞ്ചി ചെ​റു​താ​യി അ​രി​ഞ്ഞ​ത് -ഒ​രു ടേ​ബി​ൾ​സ്പൂ​ൺ

പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​ത് -നാ​ല്

ക​റി​വേ​പ്പി​ല -ര​ണ്ടു ത​ണ്ട്

മു​ള​കു​പൊ​ടി -ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ

മ​ഞ്ഞ​ൾ​പ്പൊ​ടി -അ​ര ടീ​സ്പൂ​ൺ

കാ​യ​പ്പൊ​ടി -അ​ര ടീ​സ്പൂ​ൺ

ഉ​ലു​വ പൊ​ടി​ച്ച​ത് -അ​ര ടീ​സ്പൂ​ൺ

ഉ​പ്പ് -അ​ര ടേ​ബി​ൾ​സ്പൂ​ൺ

ന​ല്ലെ​ണ്ണ -ര​ണ്ടേ​കാ​ൽ ടേ​ബി​ൾ​സ്പൂ​ൺ

വി​നാ​ഗി​രി -ഒ​രു ടേ​ബി​ൾ​സ്പൂ​ൺ


ആ​ദ്യം​ത​ന്നെ ഒ​രു പാ​നി​ൽ ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി​ച്ച് ഉ​ണ​ക്ക​മു​ന്തി​രി ചെ​റു​തീ​യി​ൽ ഒ​ന്ന് റോ​സ്​​റ്റ്​ ചെ​യ്തെ​ടു​ക്കു​ക. അ​തി​നു​ശേ​ഷം ഇ​ത് പാ​നി​ൽ​നി​ന്ന്​ മാ​റ്റി​​വെ​ക്കു​ക. ഈ​ത്ത​പ്പ​ഴം ചൂ​ടു​വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത്​ കു​രു​ക​ള​ഞ്ഞ്​ ചെ​റി​യ പീ​സാ​ക്കി​യ​ത് ഇ​തേ പാ​നി​ൽ​ത​ന്നെ കാ​ൽ സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി​ച്ച് വെ​ളു​ത്തു​ള്ളി​യും ഇ​ഞ്ചി​യും പ​ച്ച​മു​ള​കും ക​റി​വേ​പ്പി​ല​യും ചേ​ർ​ത്ത് വ​ഴ​റ്റു​ക.


ഇ​വ​യു​ടെ പ​ച്ച​മ​ണം മാ​റി​യാ​ൽ ഇ​തി​ലേ​ക്ക് മു​ള​കു​പൊ​ടി​യും മ​ഞ്ഞ​ൾ​പൊ​ടി​യും കാ​യം പൊ​ടി​യും ഉ​ലു​വ​പ്പൊ​ടി​യും ചേ​ർ​ത്ത് ക​രി​യാ​തെ ഒ​ന്ന് ചൂ​ടാ​ക്കു​ക. ഇ​തി​ലേ​ക്ക് ക​ല​ക്കിവെ​ച്ചി​രി​ക്കു​ന്ന പു​ളി​വെ​ള്ളം ഒ​ഴി​ക്കു​ക. ആ​വ​ശ്യ​ത്തി​ന് ഉ​പ്പ് ചേ​ർ​ക്കു​ക. തി​ള​പ്പി​ക്കു​ക.


തി​ള​ച്ചാ​ൽ ഇ​തി​ലേ​ക്ക് മു​ന്തി​രി​യും ഈ​ത്ത​പ്പ​ഴ​വും ഒ​രു ടേ​ബി​ൾ​സ്പൂ​ൺ വി​നാ​ഗി​രി​യും ന​ല്ലെ​ണ്ണ​യും ചേ​ർ​ത്ത് വീ​ണ്ടും തി​ള​പ്പി​ച്ച് സ്​​റ്റൗ​വി​ൽ ​നി​ന്ന് മാ​റ്റി​വെ​ക്കു​ക. ചൂ​ടാ​റി​യാ​ൽ കു​പ്പി​യി​ല​ട​ച്ചു​വെ​ക്കാം