ചേരുവകൾ:
- പച്ചരി -2 കപ്പ്
- മധുരക്കിഴങ്ങ് അരിഞ്ഞത്- 1 കപ്പ്
- തേങ്ങ - 1 കപ്പ്
- ചോറ് - അര കപ്പ്
- ഉള്ളി -ഒന്ന് ചെറുത് മൂപ്പിക്കാൻ
- വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
തയാറാക്കേണ്ടവിധം:
പണ്ട് ഉരുളിയിൽ മുകളിലും കനലിട്ട് അടുപ്പിലാണ് ഇത് പാചകം ചെയ്യാറുണ്ടായിരുന്നത്. ഇപ്പോൾ സൗകര്യത്തിന് ഫ്രൈ പാനിലും ചെയ്യാറുണ്ട്.
പച്ചരി നാലു മണിക്കൂർ കുതിർത്ത് മൂന്നു കപ്പ് വെള്ളം ഒഴിച്ച് തേങ്ങ, ചോറ് ചേർത്ത് നന്നായി അരച്ച് ഉപ്പു ചേർത്തിളക്കി അരിഞ്ഞ കിഴങ്ങ് മിക്സ് ചെയ്തു വെക്കുക. ഉരുളി ചൂടായാൽ വെളിച്ചെണ്ണ ഒഴിച്ച് ഉരുളിയുടെ എല്ലാ ഭാഗത്തും എത്തിക്കുക.
ചെറുതീയിൽ വെച്ച് മാവ് ഒഴിച്ച് മൂടി 20 മിനിറ്റ് കഴിഞ്ഞ് തീ ഓഫ് ചെയ്ത് അടച്ചുവെച്ച് മൂടിയിൽ കനലിട്ട് മുകൾ ഭാഗം മൊരിച്ചെടുത്ത് ചൂടോടെ മുറിച്ച് വിളമ്പാം. ഫ്രൈ പാനിൽ ആണെങ്കിൽ മറിച്ചും തിരിച്ചും ഇട്ട് ചുട്ടെടുക്കാം

