കോഴിക്കോട്: ഡിജിറ്റൽ വിപ്ലവത്തോടെ, മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് സ്മാർട്ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ അമിതോപയോഗം. അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. ഇതിനു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. ‘ഡി-ഡാഡ്’ അഥവാ ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതിയിലൂടെ കുട്ടികൾക്ക് കൗൺസിലിങ് നൽകി ഡിജിറ്റൽ അടിമത്തത്തിൽനിന്ന് മോചനം നൽകാനാണ് ലക്ഷ്യമിടുന്നത്.
അനിയന്ത്രിതമായ ഡിജിറ്റൽ ഉപയോഗം, ഫോൺ ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രകോപനം, ദൈനംദിന കാര്യങ്ങളെ ബാധിക്കൽ എന്നിവ അഡിക്ഷന്റെ ലക്ഷണങ്ങളാണ്അമിത ദേഷ്യം, അക്രമാസക്തരാകൽ, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കാണ് ഈ പദ്ധതിയിലൂടെ പരിഹാരമുണ്ടാകുന്നത്. കുട്ടികളെ അഡിക്‌ഷനിൽനിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗൺസലിങ്, മാർഗനിർദേശങ്ങൾ എന്നിവ നൽകും. 9497900200 എന്ന നമ്പറിലൂടെ ഡി-ഡാഡിൽ ബന്ധപ്പെടാം
.
.jpg)

