ചേരുവകൾ:
ചക്ക വൃത്തിയാക്കി നീളത്തിൽ അരിഞ്ഞത് -3 കപ്പ്
തേങ്ങ -അര കപ്പ്
കുരുമുളക് -6 എണ്ണം
കറിവേപ്പില -ആവശ്യത്തിന്
ചെറിയ ഉള്ളി -3 എണ്ണം
ജീരകം -അര ടീസ്പൂൺ
മഞ്ഞൾപൊടി -അര ടീസ്പൂൺ
വെളുത്തുള്ളി -3 ചെറിയ അല്ലി
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
തയാറാക്കേണ്ടവിധം:
ചക്ക കുറച്ച് വെള്ളമൊഴിച്ച് നന്നായി വേവിക്കുക. കുറച്ച് ഉപ്പും ചേർക്കാം.
തേങ്ങ ചിരകിയത്, ചെറിയ ഉള്ളി, ജീരകം, മഞ്ഞൾപൊടി, വെളുത്തുള്ളി, കുരുമുളക് എന്നിവ എല്ലാംകൂടി നന്നായി അരച്ച് കുറച്ച് വെള്ളവും ചേർത്ത് വെന്ത ചക്കയിൽ ചേർക്കുക.
ഒരു തടിത്തവി കൊണ്ട് ഇളക്കി നന്നായി യോജിപ്പിക്കണം. നല്ല കുഴഞ്ഞ പരുവത്തിൽ മുകളിൽ കടുക് വറുത്ത് ഇളക്കിക്കൊടുക്കാം.
.jpg)