പൊട്ടറ്റോയുണ്ടോ​? കിടിലൻ സ്നാക്ക് റെഡി

 



പൊട്ടറ്റോ വെഡ്ജസ്

ഫ്രഞ്ച് ഫ്രയ്സ് പൊലെ തന്നെ മക്കൾക്ക്‌ ഇഷ്ടപ്പെടുന്ന വേറൊരു ഐറ്റം ആണ് പൊട്ടറ്റോ വെഡ്ജ്സ്. ഉരുളക്കിഴങ്ങ് തൊലിയോട് കൂടെയാണ് ഇതിനു ഉപയോഗിക്കാറുള്ളത്.


ചേരുവകൾ

3 ടേബിൾസ്പൂൺ വെജിറ്റബിൾ ഓയിൽ


1 ടീസ്പൂൺ ചുവന്ന മുളകുപൊടി


1/2 ടീസ്പൂൺ ചെറിയ ജീരകം


4 അല്ലി വെളുത്തുള്ളി, നന്നായി അരിഞ്ഞത്


  തൊലികളഞ്ഞു നന്നായി നീളത്തിൽ അരിഞ്ഞ ഇഞ്ചി

2 ടേബിൾസ്പൂൺ പുളിയുടെ

കട്ടിയുള്ള വെള്ളം


3/4 ടീസ്പൂൺ ഉപ്പ്


500 ഗ്രാം ഉരുളക്കിഴങ്ങ്


അലങ്കാരത്തിന് മല്ലിയില


തയാറാക്കുന്ന വിധം

ബേക്കിങ്​ ഷീറ്റ് ഗ്രീസ് ചെയ്തു വെക്കുക. ഓവൻ 425°F-ൽ ചൂടാക്കുക. ഉരുളക്കിഴങ്ങ് നന്നായി കഴുകി വൃത്തിയാക്കുക. ഓരോ ഉരുളക്കിഴങ്ങും തൊലിയടക്കം 8 കഷണങ്ങളായി മുറിക്കുക.


ഒരു വലിയ മിക്സിങ്​ പാത്രത്തിൽ, എല്ലാ ചേരുവകളും ചേർത്ത് നന്നായി മിക്സ് ചെയ്യുക . അതിലേക്ക് കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങ് ഇട്ടു കൊടുത്തു കൈകൊണ്ട് നന്നായി ഇളക്കുക.


ഒരു ബേക്കിങ്​ ഷീറ്റിൽ ഒരു ടീസ്പൂൺ എണ്ണ പുരട്ടി സീസൺ ചെയ്ത വെഡ്ജുകൾ ഒരു ലേയർ ആയി വയ്ക്കുക. വെഡ്ജുകൾ 35 മുതൽ 40 മിനിറ്റ് വരെ ബേക്ക് ചെയ്ത് സ്വർണനിറമാകുന്നതുവരെ ബേക്ക് ചെയ്യുക. മല്ലിയില വിതറി അലങ്കരിച്ച് ചൂടോടെ വിളമ്പു.