ഡബിൾ സൈലൻസർ, പാരലൽ ട്വൻ എഞ്ചിൻ; 650 സിസിയുടെ കരുത്ത് പുതിയ ബുള്ളെറ്റ് അവതരിപ്പിച്ച് റോയൽ എൻഫീൽഡ്




ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന മാമാങ്കമാണ് ഇറ്റലിയിലെ മിലാനിൽ നടക്കുന്ന EICMA മോട്ടോർസൈക്കിൾ ഷോ. ഹീറോ മോട്ടോകോർപ്, ടിവിഎസ്, റോയൽ എൻഫീൽഡ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളെല്ലാം സജീവമായി പങ്കെടുക്കുന്ന പരിപാടിയിൽ നിരവധി പുത്തൻ ബൈക്കുകളും കൺസെപ്റ്റ് പതിപ്പുകളുമെല്ലാം അവതരിപ്പിക്കാറുണ്ട്. ഇത്തവണത്തെ 2025 EICMA ഷോയിൽ നിരവധി പുത്തൻ മോഡലുകളെയാണ് എൻഫീൽഡ് പരിചയപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും ആദ്യം ബുള്ളറ്റ് 650 പ്രദർശിപ്പിച്ചുകൊണ്ടാണ് കമ്പനി വാർത്തകളിൽ ഇടംനേടിയിരിക്കുന്നത്

അങ്ങനെ കഴിഞ്ഞ വർഷത്തെ മോട്ടോർസൈക്കിൾ മാമാങ്കത്തിൽ കമ്പനി ക്ലാസിക് 650 അവതരിപ്പിക്കുകയുണ്ടായി. ഇത്തവണ എത്തിയിരിക്കുന്നത് ബുള്ളറ്റിന്റെ 650 സിസി പതിപ്പാണ് കേട്ടോ. ഒമ്പത് പതിറ്റാണ്ടിലേറെയായി ബുള്ളറ്റ് വിപണിയിലുണ്ടെങ്കിലും ഇത്രയും വലിയ ശേഷിയുള്ള ഒരെണ്ണം ഇതാദ്യമായാണ് പിറവിയെടുക്കുന്നത്. ഓൾഡ് സ്കൂൾ സ്റ്റൈലിംഗ് പിന്തുടർന്ന് എന്നാൽ മോഡേൺ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് ബുള്ളറ്റ് 650 പണിതിറക്കിയിരിക്കുന്നത്




കാലാതീതമായ സ്വഭാവത്തിൽ ഉറച്ചുനിൽക്കുന്ന പുതിയ ബുള്ളറ്റ് 650 എല്ലാത്തരം ആളുകളേയും ആകർഷിക്കാൻ പ്രാപ്‌തമായിരിക്കും. കൈകൊണ്ട് വരച്ച റിയർസ്ട്രൈപ്പുകളുള്ള ടിയർഡ്രോപ്പ് ഫ്യുവൽ ടാങ്ക്, വിങഡ് ബാഡ്ജ്, ടൈഗർ-ഐ പൈലറ്റ് ലാമ്പുകളുള്ള കാസ്‌ക്വെറ്റ്-മൗണ്ടഡ് എൽഇഡി ഹെഡ്‌ലാമ്പ് എന്നിവല്ലാം ഉൾക്കൊള്ളിച്ചാണ് റോയൽ എൻഫീൽഡ് ബുള്ളറ്റ് 650 പണികഴിപ്പിച്ചെടുത്തിരിക്കുന്നത്

ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി, സൂപ്പർ മീറ്റിയോർ, ഷോട്ട്ഗൺ, ക്ലാസിക് എന്നിവയ്ക്ക് ശേഷം ഇതേ നിരയിലേക്ക് എത്തുന്ന പുതുമോഡലാണ് ബുള്ളറ്റ് 650. റോയൽ എൻഫീൽഡിന്റെ പരീക്ഷിച്ചു വിജയിച്ച 648 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് പുതിയ ബുള്ളറ്റിന് കരുത്ത് പകരുന്നത്. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയിൽ ഉപയോഗിക്കുന്ന അതേ യൂണിറ്റാണിത്



എങ്കിലും ബൈക്കിന്റെ സ്വഭാവ സവിശേഷതകൾക്ക് അനുസരിച്ച് റീട്യൂൺ ചെയ്‌തിട്ടുണ്ടെന്നാണ് വിവരം. 6 സ്പീഡ് ഗിയർബോക്സും സ്ലിപ്പർ ക്ലച്ചും മോട്ടോർ ഘടിപ്പിച്ചിരിക്കുന്നതിനാൽ സുഗമമായ പെർഫോമൻസിനൊപ്പം ഹാൻഡിലിംഗും മികച്ചതാവും. പെർഫോമൻസ് കണക്കുകൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എഞ്ചിന് 7,250 ആർപിഎമ്മിൽ 46.39 bhp പവറും 5,650 ആർപിഎമ്മിൽ 52.3 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാവും.


EngineParallel-twin, SOHC, 270-degree crankshaft
Power46 bhp at 7,250 rpm
Torque52.3 Nm at 5,650 rpm
Gearbox6-speed with slipper clutch
Wheelbase1,475 mm
Ground clearance154 mm
Kerb weight243 kg
Fuel tank14.8 litres
ChassisSteel tubular spine frame
Front suspension43 mm telescopic forks with 120 mm travel
Rear suspensionTwin shock absorbers with 90 mm travel
Front tyre100/90 19-inch
Rear tyre140/70 18-inch
Front brake320 mm
Rear brake300 mm
ABSDual-channe