റോയൽ എൻഫീൽഡ് ബുള്ളറ്റ് 650 ആദ്യ പ്രദർശനം ഇന്ന്

 



ബുള്ളറ്റിന്റെ എൻജിൻ ശേഷി കൂടിയ മോഡലുമായി റോയൽ എൻഫീൽഡ് എത്തുന്നു. ഇറ്റലിയിലെ മിലാനിൽ നടക്കുന്ന ഇഐസിഎംഎയിൽ വച്ച് 650 സിസി ബുള്ളറ്റിനെ കമ്പനി പ്രദർശിപ്പിക്കും. 648 സിസി പാരലൽ ട്വിൻ എൻജിനുമായി എത്തുന്ന വാഹനം ഉടൻ തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുള്ളറ്റ് 650 ടീസർ വിഡിയോയും റോയൽ എൻഫീഡ് പുറത്തു വിട്ടിട്ടുണ്ട്.


ബുള്ളറ്റിന്റെ അടിസ്ഥാന രൂപകൽപ്പന ഘടകങ്ങൾ നിലനിർത്തി തന്നെയാണ് പുതിയ വാഹനത്തിന്റെയും ഡിസൈൻ എന്നാണ് ടീസർ വിഡിയോ വെളിപ്പെടുത്തുന്നത്. ഹെഡ്‌ലൈറ്റിന് ക്രോം ഫിനിഷ്, ഇന്ധന ടാങ്കിലെ പെയിന്റ് സ്ട്രിപ്പ്, വശങ്ങളിൽ ലോഹം കൊണ്ടുള്ള ടാങ്ക് ബാഡ്ജിങ് എന്നിവയുണ്ട്.


ക്ലാസിക് 650-യുമായി നിരവധി സാമ്യങ്ങൾ പ്രതീക്ഷിക്കാം. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ക്ലാസിക് 650-യിലെ ഡിജിറ്റൽ-അനലോഗ് യൂണിറ്റിന് സമാനമായി മീറ്ററായിരിക്കും. റോയൽ എൻഫീൽഡിന്റെ 648 സിസി പാരലൽ-ട്വിൻ എൻജിനാണ് മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത്. 47 ബിഎച്ച്പി കരുത്തും 52.3 എൻഎം ടോർക്കും നൽകും ഈ എൻജിൻ