ക്ഷീണം അകറ്റും
വളരെ കൂടിയ അളവിൽ പോളിഫിനോളുകളും ക്യൂവർസെറ്റിൻ പോലുള്ള ഫ്ലേവനോയ്‌ഡുകളും വെണ്ടയ്ക്ക വെള്ളത്തിൽ ഉണ്ട്. ഓക്‌സീകരണ സമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ ലാക്റ്റിക് ആസിഡിന്റെ അളവ് കുറയ്ക്കാനും ഈ സംയുക്തങ്ങൾ സഹായിക്കുമെന്ന് 2015 ൽ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞു. ഇത് ക്ഷീണമകറ്റാനും സഹായിക്കും. തുടർച്ചയായി ഒരുമാസം വെണ്ടയ്ക്ക ചേർത്ത വെള്ളം ദിവസവും കുടിച്ചാൽ ക്ഷീണവും തളർച്ചയും മാറും.
വൃക്കകൾക്ക് സംരക്ഷണം
വെണ്ടയ്ക്ക സത്തിൽ ആന്റി ഓക്‌സിഡന്റുകൾ ഉണ്ട്. ഇവ വൃക്കകളിലെ കലകളെ(tissues)വിഷാംശങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. പതിവായി വെണ്ടയ്ക്കാവെള്ളം കുടിക്കുന്നത് വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തും.
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ
വെണ്ടയ്ക്കയിൽ ബയോ ആക്‌ടീവ് തന്മാത്രകൾ, ഫിനോളിക്‌സ്, ഫ്ലേവനോയ്‌ഡുകൾ, പെക്‌ടിനുകൾ ഇവയുമുണ്ട്. ഇവ ഇൻഫ്ലമേഷൻ അകറ്റും. നാരങ്ങയും വെണ്ടയ്ക്കയും ചേർത്തവെള്ളം ദീർഘകാലം കൂടിക്കുന്നത് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളോടൊപ്പം വൈറ്റമിൻ സിയും ശരീരത്തിനു നൽകുന്നു. ദിവസവും ഓരോ ഗ്ലാസ്സ് വെണ്ടയ്ക്ക വെള്ളം കുടിച്ചാൽ പാർശ്വഫങ്ങളില്ലാതെ തന്നെ ഇൻഫ്ലമേഷൻ കുറയും
കൊളസ്‌ട്രോൾ കുറയ്ക്കും
വെണ്ടയ്ക്ക, എൽ ഡി എൽ അഥവാ ചീത്ത കൊളസ്ട്രോളും ടോട്ടൽ കൊളസ്ട്രോളും രക്തത്തിലെ ലിപ്പിഡുകളും കുറയ്ക്കും. വെണ്ടയ്ക്ക ചേർത്ത വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഗ്ലുക്കോസിന്റെ അളവ് കുറയ്ക്കുന്നു
വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് ഫാസ്റ്റിങ്ങ് ബ്ലഡ് ഗ്ലുക്കോസിന്റെ അളവ് കുറയ്ക്കും. കൂടതെ HbA1c യും ഇൻസുലിൻ പ്രതിരോധവും കുറയ്ക്കാനും വെണ്ടയ്ക്ക സഹായിക്കും എന്ന് പഠനങ്ങൾ പറയുന്നു. വെണ്ടയ്ക്കയിലെ ശ്ലേഷ്മം(musilage - പശപോലുള്ള പദാർത്ഥം) കാർബോഹൈഡ്രറ്റിന്റെ ആഗിരണം സാവധാനത്തിലാക്കുന്നു. വെണ്ടയ്ക്ക ചേർത്ത വെള്ളത്തിൽ നാരങ്ങാനീര് കൂടി ചേർക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതൽ ഫലപ്രദമായി നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നു.
കരളിനെ ശക്തിപ്പെടുത്തും
വെണ്ടയ്ക്കയിൽ ധാരാളമായടങ്ങിയ ആന്റിഓക്സിഡന്റുകൾ, കരൾ പോലുള്ള അവയവങ്ങളെ ഓക്സീകരണ നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു. വെണ്ടയ്ക്ക സത്ത്,ഓക്സീകരണ സമ്മർദ്ദത്തിന്റെ സൂചകങ്ങളെ കുറയ്ക്കാനും കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കാനും സഹായിക്കുമെന്ന് റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പറയുന്നു. ക്രമേണ ഇത് കരളിനെ ശക്തിപ്പെടുത്താൻ സഹായിക്കും.
രോഗപ്രതിരോധശക്തി വർധിപ്പിക്കും
വെണ്ടയ്ക്കയിൽ വൈറ്റമിൻ എ,സി,കെ ഫോളേറ്റ്, മഗ്നീഷ്യം തുടങ്ങിയ മൈക്രോന്യൂട്രിയന്റുകൾ ധാരാളമുണ്ട്. ഈ പോഷകങ്ങൾ, ആന്റിഓക്സിഡന്റ് സംയുക്തങ്ങളുമായി ചേർന്ന ഫ്രീറാഡിക്കലുകളുടെ നാശം തടഞ്ഞ് രോഗപ്രതിരോധ ശക്തിയേകുന്നു. ഒരുമാസം തുടർച്ചയായി ഇത് കഴിച്ചാൽ രോഗപ്രതിരോധ ശക്തി വർധിക്കും
വെണ്ടയ്ക്ക - നാരങ്ങാ വെള്ളം എങ്ങനെ തയ്യാറാക്കാം?
ഇളംപച്ച നിറത്തിലുള്ള, ഫ്രഷ് ആയ വെണ്ടയ്ക്ക നന്നായി കഴുകി ചെറിയ കഷണങ്ങളാക്കുക. വെണ്ടയ്ക്ക കഷണങ്ങൾ ഒരു കപ്പ് വെള്ളത്തിൽ കുതിരാനിടുക. നന്നായി അടച്ച് ഒരു രാത്രി (8 മുതൽ 12 മണിക്കൂർ വരെ ) റഫ്രിജറേറ്ററിൽ വയ്ക്കുക, അതിനുശേഷം അരിയ്ക്കുക. ഈ വെള്ളത്തിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ചേർത്തിളക്കുക. രാവിലെ വെറും വയറ്റിലോ അല്ലെങ്കിൽ പ്രധാന ഭക്ഷണങ്ങൾക്കിടയ്ക്കുള്ള സമയത്തോ കുടിക്കുക. വേണമെങ്കിൽ വെള്ളമോഴിച്ച് നേർപ്പിച്ചോ ഒരു ചെറിയ കഷണം ഇഞ്ചിചേർത്തോ കുടിക്കാം. മധുരം ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
ആരോഗ്യമുള്ള വ്യക്തികൾക്ക് വെണ്ടയ്ക്ക സുരക്ഷിതമാണെങ്കിലും വെണ്ടയ്ക്കയിലെ വഴുവഴുപ്പുള്ള ശ്ലേഷ്മം, ചില മരുന്നുകളുമായി (പ്രത്യേകിച്ച് ബ്ലഡ്ഷുഗറിന്റെയോ,രക്തംകട്ടപിടിക്കുന്നതിന്റെയോ) സമ്പർക്കത്തിൽ വരാം. ഇങ്ങനെയുള്ളവർ വൈദ്യനിർദേശം തേടേണ്ടതാണ്. വെണ്ടയ്ക്ക അമിതമായി ഉപയോഗിച്ചാൽ അതിൽ ഓക്സലേറ്റ് അടങ്ങിയതിനാൽ ചിലരിൽ വൃക്കയിൽ കല്ല് വരാം, വൃക്കത്തകരാറോ, കരളിന് പ്രശ്നങ്ങളോ ഉള്ളവരും ഗർഭിണികളും ഇത് ദിനചര്യയാക്കും മുൻപ് തീർച്ചയായും വൈദ്യനിർദേശം തേടണം. ഇത് ഒരു ചികിത്സയല്ല ഒരു ഡയറ്ററി സപ്ലിമെന്റ് മാത്രമാണെന്നോർക്കുക

