കാലിൽ വേദന തോന്നാറുണ്ടോ? കാരണങ്ങൾ പലതാകാം, ഈ ശീലങ്ങൾ ഉപേക്ഷിക്കൂ

 



1. വളരെ മുറുക്കമുള്ളതായ ഷൂസുകള്‍ ധരിക്കുന്നത്‌ കാലിന്റെ ആകൃതി തന്നെ മാറ്റുകയും സ്വാഭാവികമായി ചലിക്കാനുള്ള കാലുകളുടെ ശേഷിയെ തടയുകയും ചെയ്യുന്നു.

2. ഹൈ ഹീല്‍ ചെരുപ്പുകള്‍ അടിക്കടി ഇടുന്നത്‌ ശരീരഭാരം മുന്നോട്ട്‌ തള്ളുകളും കണങ്കാലിനും കാലിന്റെ മുന്‍ഭാഗത്തിനും സമ്മര്‍ദമേറ്റുകയും ചെയ്യുന്നു.

3. ചെരുപ്പില്ലാതെ വീടുകളിലെ കട്ടിയായ പ്രതലങ്ങളില്‍ നടക്കുന്നത്‌ ഉപ്പൂറ്റിയില്‍ വേദന വര്‍ധിപ്പിക്കാന്‍ ഇടയാക്കും.

4. ദീര്‍ഘനേരം വിശ്രമമില്ലാതെ നില്‍ക്കുന്നത്‌ കാലില്‍ നീര്‍ക്കെട്ടും വേദനയും ഉണ്ടാക്കുകയും കാലിന്റെ അടിവശത്തേക്കുള്ള രക്തയോട്ടത്തെ ബാധിക്കുകയും ചെയ്യും.

5. കാലിന്റെ വരണ്ട അവസ്ഥയും വിണ്ടു കീറയ കാല്‍പാദങ്ങളും അവഗണിക്കുന്നത്‌ ചര്‍മ്മത്തിന്റെ അതിര്‍വരമ്പുകള്‍ക്ക്‌ നാശം ഉണ്ടാക്കും. കാലിലെ ഈര്‍പ്പം നഷ്ടപ്പെടാനും ചെറിയ ചെറിയ മുറിവുകള്‍ കാലില്‍ ഉണ്ടാകാനും ഇത്‌ മൂലം സാധ്യതയുണ്ട്‌.



6. കാലിലെ നഖങ്ങള്‍ വളഞ്ഞ ആകൃതിയില്‍ മുറിക്കുന്നത്‌ വശങ്ങള്‍ ചര്‍മ്മത്തിനുള്ളിലേക്ക്‌ വളരാനും അണുബാധയുണ്ടാകാനും കാരണമാകും.

7. ഒരേ ഷൂസ്‌ എല്ലാ ദിവസവും ധരിക്കുന്നത്‌ ഷൂസില്‍ ഈര്‍പ്പം ഉണ്ടാക്കുകയും ബാക്ടീരിയ അതിനുള്ളില്‍ വളരാനും കാരണമാകും. ഷൂസുകള്‍ക്ക്‌ ഉണങ്ങാനുള്ള ഒരു സാവകാശം ഇത്‌ മൂലം ഉണ്ടാകില്ല.

8. കാലുകളുടെ ശുചിത്വം പാലിക്കാത്തത്‌ വിയര്‍പ്പ്‌ വിരലുകള്‍ക്കിടയില്‍ കുടുങ്ങി ഫംഗല്‍ അണുബാധകളിലേക്ക്‌ നയിക്കും.

9. കാലിലെ വേദന അവഗണിക്കുന്നത്‌ മുറിവുകളെ രൂക്ഷമാക്കി കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കും. പ്ലാന്റാര്‍ ഫാസിറ്റിസ്‌, ടെന്‍ഡണ്‍ സ്‌ട്രെയ്‌ന്‍ എന്നിവയെല്ലാം വിശ്രമവും പരിചരണവും ആവശ്യമുള്ള രോഗങ്ങളാണ്‌. കാലുകളുടെ ആരോഗ്യം കാത്തു സൂക്ഷിക്കാനും ഇവയ്‌ക്കു മേലുള്ള സമ്മര്‍ദം കുറയ്‌ക്കാനും ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യണമെന്നും ഡോ. സോമണ്ണ നിര്‍ദ്ദേശിക്കുന്നു


1. ആവശ്യത്തിന്‌ കുഷ്യനിങ്ങും കാല്‍ വിരലുകള്‍ക്ക്‌ മുന്നില്‍ ആവശ്യത്തിന്‌ ഇടവുമുള്ള സൗകര്യപ്രദമായ ഷൂസ്‌ തിരഞ്ഞെടുക്കുക.

2. കാലുകള്‍ക്ക്‌ ഈര്‍പ്പം നല്‍കാനുള്ള ക്രീമുകള്‍ ഉപയോഗിക്കുന്നത്‌ അത്‌ വിണ്ടുകീറാതെ സംരക്ഷിക്കും

3. കാല്‍നഖങ്ങള്‍ നേര്‍രേഖയില്‍ വെട്ടുക

4. ദീര്‍ഘനേരം നില്‍ക്കേണ്ടതായ ജോലിയിലുള്ളവര്‍ ഇടയ്‌ക്കിടെ ഇരിക്കാനും വിശ്രമിക്കാനും ശ്രമിക്കേണ്ടതാണ്‌.

5. കുളിച്ച്‌ കഴിഞ്ഞ്‌ കാലുകള്‍ വൃത്തിയാക്കാനും ഉണക്കാനും ശ്രദ്ധിക്കേണ്ടതാണ്‌.

6. പഴകിയതും സോളുകള്‍ തേഞ്ഞതുമായ ചെരുപ്പുകളും ഷൂസുകളും സമയാസമയത്ത്‌ മാറ്റി പുതിയത്‌ ധരിക്കാനും ശ്രമിക്കണം.

ഇന്ത്യന്‍ എക്‌സ്‌പ്രസിന്‌ നല്‍കിയ അഭിമുഖത്തിലാണ് ഡോക്ടർ ഇക്കാര്യങ്ങൾ പങ്കുവച്ചത്