കാറിലെ ഏസി ഇന്ന് ഒരു കംഫർട്ട് ഫീച്ചർ മാത്രമല്ല, ട്രാഫിക്കിലും ചൂടിലും സുരക്ഷിതമായ ഡ്രൈവിങ്ങ് എക്സ്പീരിയൻസ് നൽകുന്നു. മഴയാകട്ടെ വേനലാകട്ടെ എപ്പോഴും കാറിൽ പ്രവർത്തിപ്പിക്കുന്ന ഒരു ഫീച്ചറാണല്ലോ ഏസി. എന്നാൽ ഏസി പ്രവർത്തിപ്പിച്ചാൽ അത് മൈലേജ് കുറയ്ക്കുമെന്ന കരകമ്പിക്ക് ഏസിയുടെ അത്രയും തന്നെ പ്രായമുണ്ട്. ഏസിയും കാറിൻ്റെ മൈലേജും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നും മൈലേജ് കുറയുമോ എന്നും വിശദമായി തന്നെ അറിഞ്ഞാലോ. കാർ ഏസിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം കംപ്രസർ ആണ്. ഇത് എഞ്ചിൻ്റെ ക്രാങ്ക്‌ഷിഫ്റ്റ് ബെൽറ്റ് വഴി ബന്ധിപ്പിച്ചിരിക്കുന്നത് കൊണ്ട് പ്രവർത്തിക്കുന്നതിനായി എഞ്ചിൻ വഴിയാണ് പവർ എടുക്കുന്നത്.
800 മുതൽ 1200 സിസി വരെയുളള ചെറിയ എഞ്ചിനുളള വാഹനങ്ങളിൽ മൈലേജ് 15-20 ശതമാനം വര കുറയാനുളള സാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു കാറിന്റെ എയർ കണ്ടീഷണർ അതിന്റെ മൈലേജിനെ ഒരു പരിധിവരെ ബാധിക്കുന്നു. കാരണം, എയർ കണ്ടീഷണർ പ്രവർത്തിക്കാൻ എഞ്ചിനിൽ നിന്ന് വൈദ്യുതി വലിച്ചെടുക്കുന്നു.
എല്ലാ സമയത്തും എസി ഫുള്‍ പവറില്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാനാണ്. കുറച്ച് മിനിറ്റ് ആവറേജ് പവറില്‍ ക്രമീകരിച്ച് കാര്‍ തണുത്തുകഴിഞ്ഞാല്‍ ഫാന്‍ വേഗത കുറയ്ക്കുക. ഈ രീതി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് കാറിന്റെ മൈലേജ് വര്‍ധിപ്പിക്കുകയും നിങ്ങളുടെ പോക്കറ്റിന് ആശ്വാസമേകുകയും ചെയ്യും
നിങ്ങളുടെ കാര്‍ തണുപ്പിച്ച ശേഷം എസി റീസര്‍ക്കുലേഷന്‍ മോഡിലേക്ക് മാറ്റുക. ഈ സംവിധാനം പുറത്ത് നിന്നുള്ള വായു വലിച്ചെടുക്കുന്നതിനുപകരം തണുത്ത വായു ഉള്ളില്‍ സര്‍ക്കുലേറ്റ് ചെയ്യിക്കുന്നതിനാല്‍ എസിയുടെ കാര്യക്ഷമത മെച്ചപ്പെടുന്നു. ഇതുവഴി ഇന്ധനവും കൂടുതല്‍ പണവും ലാഭിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.ഇത് പലപ്പോഴും ആരും ശ്രദ്ധിക്കാത്ത കാര്യം തന്നെയാണ്
കാര്‍ എസി ഫില്‍ട്ടര്‍ പതിവായി വൃത്തിയാക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് മികച്ച ഇന്ധനക്ഷമത ലഭിക്കുന്നതിന് അത്യാവശ്യമാണ്. എസി ഫില്‍ട്ടറുകള്‍ വൃത്തികേടായിരുന്നാല്‍ സിസ്റ്റത്തില്‍ അധികം സമ്മര്‍ദം വരികയും ഇത് ഇന്ധന ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എസി ഫില്‍ട്ടറുകള്‍ വൃത്തിയായി സൂക്ഷിക്കുന്നത് കാര്യക്ഷമമായ പ്രവര്‍ത്തനവും മികച്ച ഇന്ധനക്ഷമതയും ഉറപ്പാക്കുന്നു.
എസി ഉപയോഗിക്കുമ്പോള്‍ എല്ലാ വിന്‍ഡോയും ഡോറുകളും പൂര്‍ണമായും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇത് തണുത്ത വായു പുറത്തേക്ക് പോകുന്നതില്‍ നിന്ന് തടയുന്നു. അതുവഴി എസി കുറച്ച് പ്രവര്‍ത്തിക്കാനും ഇന്ധനം ലാഭിക്കാനും അനുവദിക്കുന്നു. അല്ലാത്തപക്ഷം എസി പ്രവര്‍ത്തിക്കാന്‍ അധിക ചിലവ് വരുമെന്ന് ഓര്‍ക്കുക
1. വെയിലത്ത് കിടന്ന വണ്ടിയിൽ കയറിയ ഉടനെ AC ഓൺ ചെയ്യുന്നത്
വെയിലത്ത് കിടക്കുന്ന കാറിനുള്ളിലെ വായു അതിയായി ചൂടായിരിക്കും. ഈ ചൂടുവായു നേരിട്ട് ശ്വസിക്കുന്നത് അസൗകര്യം ഉണ്ടാക്കാം.
ഡ്രൈവർ വിൻഡോ താഴ്ത്തുക. പാസഞ്ചർ സൈഡിലെ ഡോർ 4–5 തവണ തുറന്നടച്ച് ഉള്ളിലെ ചൂടുവായു പുറത്താക്കുക. പിന്നെ മാത്രം AC ഓൺ ചെയ്യുക.
2. ‘Recirculation Mode’ ഉപയോഗിക്കാൻ മറക്കുന്നത്
പുറത്തെ ചൂടുവായു വീണ്ടും വീണ്ടും തണുപ്പിക്കുന്നതിനെക്കാൾ, കാറിനുള്ളിലെ തണുത്ത വായു തന്നെ വീണ്ടും തണുപ്പിക്കുന്നത് കൂടുതൽ കാര്യക്ഷമമാണ്.
വേഗത്തിൽ കൂളിംഗ് + സാധാരണയായി 10–15% വരെ ലോഡ് കുറവ്.
3. AC ഓൺ ആക്കി വെച്ച് വണ്ടി സ്റ്റാർട്ട് ചെയ്യുന്നത്
സ്റ്റാർട്ടിംഗ് സമയത്ത് ബാറ്ററിയിലും സ്റ്റാർട്ടർ മോട്ടോറിലും അധിക ലോഡ് വരാം.(പഴയ കാറുകളിൽ AC OFF ചെയ്ത് start ചെയ്യുന്നത് നല്ലത്.
പുതിയ കാറുകളിൽ ECU തന്നെ compressor delay ചെയ്യുന്നതിനാൽ driver ഇടപെടൽ ആവശ്യമില്ല)
എൻജിൻ സ്റ്റാർട്ട് ചെയ്ത് 10–20 സെക്കൻഡ് കഴിഞ്ഞ് മാത്രം AC ഓൺ ചെയ്യുക.
4. Cabin / AC Filter വൃത്തിയാക്കാത്തത്
അഴുക്കുപിടിച്ച ഫിൽറ്റർ എയർഫ്ലോ കുറയ്ക്കും കംപ്രസ്സർ കൂടുതൽ പണിയെടുക്കും മൈലേജ് കുറയും.
6 മാസത്തിലൊരിക്കൽ (അല്ലെങ്കിൽ 7–10k km) ഫിൽറ്റർ പരിശോധിച്ച് വൃത്തിയാക്കുക/മാറ്റുക.
5. വണ്ടി നിർത്തി (Idling) ദീർഘസമയം AC ഉപയോഗിക്കുന്നത്
RPM കുറവായപ്പോൾ കംപ്രസ്സർ പ്രവർത്തിക്കുന്നത് ഇന്ധനം പാഴാക്കാനും ചൂട് കൂടാനും ഇടയാക്കും.
ആവശ്യത്തിന് മാത്രം ഉപയോഗിക്കുക; നീണ്ട സ്റ്റോപ്പുകളിൽ കുറയ്ക്കുക.
നിങ്ങളുടെ വണ്ടിയിൽ Eco mode ഉണ്ടെങ്കിൽ ON ആക്കുക.
6 എല്ലായ്പ്പോഴും 16°C-ൽ വെക്കുന്നത്
ഏറ്റവും കുറഞ്ഞ സെറ്റിംഗിൽ കംപ്രസ്സർ തുടർച്ചയായി ഓടും → മൈലേജ് കുറയും.
24–25°C ആണ് ബാലൻസ്. തണുപ്പ് പോരെങ്കിൽ Fan Speed കൂട്ടുക.
7. AC ഓൺ ആക്കി വെച്ച് എൻജിൻ ഓഫ് ചെയ്യുന്നത്
വെന്റുകളിൽ ഈർപ്പം കുടുങ്ങി ദുർഗന്ധം/ഫംഗസ് സാധ്യത കൂടാം.
പാർക്ക് ചെയ്യുന്നതിന് 2 മിനിറ്റ് മുൻപ് AC OFF, ഫാൻ മാത്രം ഓടട്ടെ. ഇതാണ് ഈർപ്പം ഇല്ലാതെയാക്കാനുള്ള മാർഗ്ഗം
.jpeg)
.jpeg)