കമ്പനിയുടെ മോശം സർവീസിനെ തുടർന്ന് സ്വന്തം ഇലക്ട്രിക് ഓട്ടോയ്ക്ക് തീയിട്ട് യുവാവ്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. നടുറോഡിലായിരുന്നു യുവാവിന്റെ പ്രതിഷേധം.
കമ്പനിയുടെ മോശം സർവീസിനെ തുടർന്ന് സ്വന്തം ഇലക്ട്രിക് ഓട്ടോയ്ക്ക് തീയിട്ട് യുവാവ്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. നടുറോഡിലായിരുന്നു യുവാവിന്റെ പ്രതിഷേധം.
ജോധ്പൂരിലെ ബജാജ് ഷേറൂമിന് സമീപം ബജാജ് ആർ.ഇ ഇ-ടെക് 9.0 എന്ന ഇലക്ട്രിക് ഓട്ടോറിക്ഷയുടെ മുകളിലും മുൻഭാഗത്തും പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊതുറോഡിൽ ട്രാഫിക് ഉള്ള സമയത്തായിരുന്നു സംഭവം. തീ പടർന്നതോടെ സമീപത്തുണ്ടായിരുന്നവരും വാഹനങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. ഡീലർഷിപ്പിൽ നിന്നും തനിക്ക് ലഭിച്ചത് തകരാറുള്ള വാഹനമാണെന്നും സർവീസ് സെന്ററിൽ നിന്ന് കൃത്യമായ പരിഹാരം ലഭിച്ചില്ലെന്നും ഇയാൾ ആരോപിക്കുന്നു. വാങ്ങിയ കാലം മുതൽ ബാറ്ററിയുടെ റേഞ്ചിൽ വലിയ കുറവുണ്ടായിരുന്നുവെന്നും പലതവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും ഇയാൾ പറയുന്നു. ഇതിനു മുമ്പുള്ള ദിവസം ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് സർവീസ് സെന്ററിൽ എത്തിച്ചത്. എന്നാൽ അപ്പോഴും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ഷോറൂം അധികൃതരുടെ പെരുമാറ്റത്തിൽ മനംമടുത്ത് പ്രകോപിതനായാണ് ഇയാൾ ഇത്തരമൊരു കടുംകൈ ചെയ്തത്. തീപിടുത്തത്തിൽ വാഹനം പൂർണ്ണമായും നശിച്ചു.
എന്നാൽ ഈ ആരോപണങ്ങൾ ബജാജ് ഡീലർഷിപ്പ് ഉടമ നിഷേധിച്ചു. വാഹനം കൃത്യമായി പരിശോധിച്ചതാണെന്നും സാങ്കേതികമായി തകരാറുകൾ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇയാൾ അനാവശ്യമായി വാഹനം മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തായാലും സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫുഡ്ബ്ലോഗ്
നാരുകളും വിറ്റാമിനുകളും അടങ്ങിയതും കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നതുമായ ഒരു വിഭവമാണ് …