നിങ്ങളുടെ കാറിന്റെ ആക്സിൽ പവർ കുറഞ്ഞത് പോലെ തോന്നുന്നുണ്ടോ കാരണങ്ങൾ ഇവയെവാം

 



നിങ്ങളുടെ വണ്ടി പഴയതുപോലെ കുതിക്കുന്നില്ലേ? ആക്സിലറേറ്റർ കൊടുക്കുമ്പോൾ പവർ കുറഞ്ഞതായി തോന്നുന്നുണ്ടോ?

 

എഞ്ചിൻ പവർ കുറയാനുള്ള 10 പ്രധാന കാരണങ്ങൾ

1️⃣ അഴുക്ക് പിടിച്ച എയർ ഫിൽട്ടർ:

എഞ്ചിന് ശ്വസിക്കാൻ ശുദ്ധവായു വേണം. ഫിൽട്ടറിൽ അഴുക്ക് നിറഞ്ഞാൽ ആവശ്യത്തിന് വായു ലഭിക്കാതെ വരികയും ഇന്ധനം ശരിയായി കത്താതിരിക്കുകയും ചെയ്യും. ഇത് പവർ കുറയ്ക്കും.


2️⃣ ഇൻജക്ടറുകളിലെ തടസ്സം :

ഫ്യൂവൽ ഇൻജക്ടറുകളിൽ തടസ്സമുണ്ടായാൽ ഇന്ധനം സ്പ്രേ ചെയ്യുന്നത് കൃത്യമാകില്ല. ഇത് എഞ്ചിന്റെ പ്രവർത്തനത്തെ ബാധിക്കുകയും മിസ്ഫയറിംഗിന് കാരണമാകുകയും ചെയ്യും.


3️⃣ പഴകിയ സ്പാർക്ക് പ്ലഗ്ഗുകൾ:

പെട്രോൾ വണ്ടികളിൽ ഇന്ധനം കത്തിക്കാൻ സഹായിക്കുന്നത് സ്പാർക്ക് പ്ലഗ്ഗുകളാണ്. ഇവ പഴകിയാൽ തീപ്പൊരി (Spark) ദുർബലമാവുകയും എഞ്ചിൻ പവർ കുറയുകയും ചെയ്യും.


4️⃣ ടർബോ തകരാറുകൾ :

ടർബോ ഉള്ള വണ്ടികളിൽ അതിന്റെ പ്രവർത്തനം ശരിയല്ലെങ്കിലോ പൈപ്പുകളിൽ ലീക്ക് ഉണ്ടെങ്കിലോ എഞ്ചിനുള്ളിലേക്ക് ആവശ്യത്തിന് വായു അമർത്തിവിടാൻ കഴിയില്ല. ഇത് പിക്കപ്പ് കുറയാൻ കാരണമാകും.


5️⃣ മാസ് എയർ ഫ്ലോ സെൻസർ തകരാർ:

എഞ്ചിനുള്ളിലേക്ക് എത്ര വായു കയറുന്നു എന്ന് അളക്കുന്ന സെൻസറാണിത്. ഇതിൽ അഴുക്ക് പറ്റി തെറ്റായ വിവരം നൽകിയാൽ എഞ്ചിൻ മന്ദഗതിയിലാകും.


6️⃣ ഓക്സിജൻ സെൻസറിലെ അഴുക്ക്:

പുകയിലുള്ള ഓക്സിജന്റെ അളവ് നോക്കി ഇന്ധനത്തിന്റെ അളവ് ക്രമീകരിക്കുന്ന സെൻസറാണിത്. ഇതിൽ അഴുക്ക് പറ്റിയാൽ എഞ്ചിന്റെ കാര്യക്ഷമത കുറയും.


7️⃣ ബ്ലോക്കായ ഫ്യൂവൽ ഫിൽട്ടർ:

ഇന്ധനത്തിലെ അഴുക്ക് മാറ്റുന്ന ഫിൽട്ടർ ബ്ലോക്കായാൽ എഞ്ചിനിലേക്ക് ആവശ്യത്തിന് പെട്രോളോ ഡീസലോ എത്തുകയില്ല. ഇത് വണ്ടി കിതയ്ക്കാൻ കാരണമാകും.


8️⃣ കാറ്റലിറ്റിക് കൺവെർട്ടറിലെ തടസ്സം :

സൈലൻസറിലെ ഈ ഭാഗം ബ്ലോക്കായാൽ എഞ്ചിനിൽ നിന്നുള്ള പുകയ്ക്ക് സുഗമമായി പുറത്തുപോകാക്കാൻ കഴിയില്ല. ഇത് എഞ്ചിനിൽ ബാക്ക് പ്രഷർ ഉണ്ടാക്കി കരുത്ത് കുറയ്ക്കും.


9️⃣ കുറഞ്ഞ കംപ്രഷൻ :

പിസ്റ്റൺ റിംഗുകൾക്കോ വാൽവുകൾക്കോ തേയ്മാനം സംഭവിച്ചാൽ സിലിണ്ടറിനുള്ളിൽ കൃത്യമായ മർദ്ദം (Compression) ഉണ്ടാകില്ല. കംപ്രഷൻ കുറഞ്ഞാൽ എഞ്ചിന് പവർ ഉൽപ്പാദിപ്പിക്കാൻ കഴിയില്ല.


🔟 ഫ്യൂവൽ പമ്പിന്റെ തകരാർ:

ടാങ്കിൽ നിന്ന് ഇന്ധനം പമ്പ് ചെയ്യുന്ന പമ്പ് ദുർബലമായാൽ, പ്രത്യേകിച്ച് വേഗത കൂട്ടുമ്പോൾ ആവശ്യത്തിന് ഇന്ധനം എത്തിക്കാൻ അതിന് കഴിയില്ല.


മുകളിൽ പറഞ്ഞ മിക്ക പ്രശ്നങ്ങളും കൃത്യസമയത്തുള്ള സർവീസിംഗിലൂടെ ഒഴിവാക്കാവുന്നതാണ്.