യുഎഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം

 


യുഎഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ (ലോഗിൻ ചെയ്യുന്നതിൽ) നിന്ന് വിലക്കുന്ന പുതിയ പ്രമേയം യു.ഇ മന്ത്രിസഭ  ഇന്ന് വ്യാഴാഴ്ച പുറപ്പെടുവിച്ചു


15-നും 16-നും ഇടയിൽ പ്രായമുള്ളവർക്ക് കൃത്യമായ നിയന്ത്രണങ്ങളോടെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവാദമുണ്ടാകും.


ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് 12 മാസം വരെയുള്ള ഒരു പരിവർത്തന കാലയളവിലൂടെ (transitional period) ഈ പുതിയ മാനദണ്ഡങ്ങൾ ഘട്ടംഘട്ടമായി നടപ്പിലാക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പ്രമേയം അനുവാദം നൽകുമെന്നും  യു എ ഇ സർക്കാർ ഇന്ന് വ്യാഴാഴ്ച അറിയിച്ചു.


2024-ലെ ഒരു സർവേ പ്രകാരം, യുഎഇയിലെ കുട്ടികൾ ദിവസവും മൂന്ന് മണിക്കൂറോളം ഈ പ്ലാറ്റ്‌ഫോമുകളിൽ ചെലവഴിക്കുന്നുണ്ട്. കുട്ടികൾക്കിടയിൽ നീണ്ടുനിൽക്കുന്ന സോഷ്യൽ മീഡിയ ഉപയോഗം ഉത്കണ്ഠ, ശ്രദ്ധക്കുറവ്, പഠന പിന്നാക്കാവസ്ഥ, ചില സന്ദർഭങ്ങളിൽ സംസാര വൈകൽ (സംസാര കാലതാമസം) എന്നിവ ഉൾപ്പെടെയുള്ള മാനസിക-ശാരീരിക വെല്ലുവിളികൾ വർദ്ധിപ്പിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിച്ചിരുന്നു. 


 പുതിയ പ്രമേയം അനുസരിച്ച് 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സ്വന്തമായി അക്കൗണ്ടുകൾ നിർമ്മിക്കാനോ ഉപയോഗിക്കാനോ, അല്ലെങ്കിൽ അവയുടെ പൂർണ്ണമായ ഫീച്ചറുകൾ ലഭ്യമാക്കാനോ അനുവാദമുണ്ടായിരിക്കില്ല.


5-നും 16-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് അവരുടെ അക്കൗണ്ടുകളിൽ ഏർപ്പെടുത്തുന്ന പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി, നിയന്ത്രിതമായി ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ അനുവാദമുണ്ടാകും. പ്രായത്തിനനുസരിച്ചുള്ള ഉള്ളടക്കങ്ങളുടെ തരംതിരിക്കലും നിയന്ത്രണവും, അപകടസാധ്യതയുള്ള ഫീച്ചറുകൾ പ്രവർത്തനരഹിതമാക്കൽ, ഉപയോഗിക്കുന്ന സമയം ക്രമീകരിക്കൽ, മാതാപിതാക്കൾക്ക് നിയന്ത്രിക്കാനുള്ള 'പാരന്റൽ കൺട്രോൾ' സംവിധാനങ്ങൾ ഒരുക്കൽ എന്നിവ ഈ സുരക്ഷാ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നു.