യൂറിക് ആസിഡ് വർദ്ദിക്കാൻ കാരണമാകുന്ന ഭക്ഷണങ്ങളും പാനീയങ്ങളും



 ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂട്ടാൻ സാധ്യതയുള്ള പ്രധാന ഭക്ഷണങ്ങൾ താഴെ പറയുന്നവയാണ്. യൂറിക് ആസിഡ് കൂടുതലുള്ളവർ ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് നല്ലത്.

​യൂറിക് ആസിഡ് കൂട്ടുന്ന പ്രധാന ഭക്ഷണങ്ങൾ:

​റെഡ് മീറ്റ് ആട്ടിറച്ചി, ബീഫ്, പന്നിയിറച്ചി തുടങ്ങിയവയിൽ 'പ്യൂരിൻ' (Purine) ഉയർന്ന അളവിലുണ്ട്.അമിതമായി കഴിക്കുന്നത് ഒഴിവാക്കുക

​അവയവ ഇറച്ചികൾ (Organ Meats): കരൾ (Liver), വൃക്ക, മസ്തിഷ്കം തുടങ്ങിയ ഭാഗങ്ങൾ അതകമായി കഴിക്കരുത്

​ചിലയിനം കടൽമത്സ്യങ്ങൾ: മത്തി (Sardines), അയല (Mackerel), അഞ്ചോവി (Anchovies), ചെമ്മീൻ, ഞണ്ട്, കക്ക എന്നിവ കൂടെ കൂടെ കണ്ട്രോൾ ഇല്ലാതെ കഴിക്കുന്നത് യൂറിക് ആസിഡ് വേഗത്തിൽ കൂട്ടാം.



​മദ്യം പ്രത്യേകിച്ച് ബീയർ . ഇത് യൂറിക് ആസിഡ് ശരീരത്തിൽ ഉണ്ടാക്കുന്നത് കൂട്ടുകയും മൂത്രത്തിലൂടെ പുറന്തള്ളുന്നത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

​ഫ്രക്ടോസ് അടങ്ങിയ മധുരപാനീയങ്ങൾ: പഞ്ചസാരയും കൃത്രിമ മധുരവും അടങ്ങിയ സോഡകൾ, പാക്കറ്റ് ജ്യൂസുകൾ, എനർജി ഡ്രിങ്കുകൾ.

​ചിലയിനം പയറുവർഗ്ഗങ്ങളും പച്ചക്കറികളും (മിതമായ അളവിൽ മാത്രം കഴിക്കേണ്ടവ): ഉഴുന്ന്, കടല, പരിപ്പ്, കൂൺ കോളിഫ്ലവർ, ചീര എന്നിവയിൽ പ്യൂരിൻ അടങ്ങിയിട്ടുണ്ട്. (എന്നാൽ പച്ചക്കറികളിലെ പ്യൂരിൻ മൃഗമാംസത്തെപ്പോലെ അത്ര അപകടകരമല്ല).

​ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ:

​ദിവസം 2.5 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കുന്നത് യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കും.

​തൈര്, മോര്, വിറ്റാമിൻ C അടങ്ങിയ നെല്ലിക്ക, ചെറുനാരങ്ങ, ഓറഞ്ച് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.