ഡ്രൈവിംഗ് ലൈസൻസ് മൊബൈൽ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും പ്രചരണം തള്ളി മോട്ടോർ വാഹന വകുപ്പ്

 



തിരുവനന്തപുരം: സെപ്തംബര്‍ 25നകം ഡ്രൈവിങ് ലൈസന്‍സിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ലൈസന്‍സ് റദ്ദാകും എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും വ്യാജമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. സേവനങ്ങള്‍ സുഗമമായി ലഭിക്കുന്നതിന് ഡ്രൈവിങ് ലൈസന്‍സില്‍ ഉടമയുടെ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യേണ്ടത് ആവശ്യമാണ്. ഇതിനായി ഔദ്യോഗിക തീയതിയോ സമയ പരിധിയോ വകുപ്പ് നിശ്ചയിച്ചിട്ടില്ല. അതിനാല്‍ പൊതുജനങ്ങള്‍ ഇത്തരം വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും മോട്ടോര്‍ വാഹന വകുപ്പ് അഭ്യര്‍ഥിച്ചു.

2 ദിവസം കൊണ്ട് ലിങ്ക് ചെയ്തില്ലെങ്കിൽ ലൈസൻസ് റാദ്ദാക്കുമെന്നും അവർ പ്രചരിപ്പിച്ചിരുന്നു  

ഇപ്പോൾ അതിന് മറുവടിയുമായി വന്നിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്