വാഷിംഗ് മിഷനിലെ സെൽഫ് ക്ളീനിംഗ് എന്താണെന്നു അറിയുമോ ഇപ്പോഴും ഉപയോഗപെടുത്താത്തവരുണ്ടോ




വാഷിംഗ് മെഷീനിലെ Self Clean (അല്ലെങ്കിൽ Tub Clean,Drum Clean എന്ന പേരിലും കാണാം) ഓപ്ഷൻ എന്നത് 

മെഷീൻ ഉള്ളിലെ ഡ്രം (അല്ലെങ്കിൽ ടബ്) ശുചീകരിക്കാൻ ഉള്ള പ്രത്യേക പ്രോഗ്രാം ആണ്


ഈ ഓപ്‌ഷൻ ഉപയോഗം

വാഷിംഗ് സമയത്ത് വെള്ളം, സോപ്പ്, മാലിന്യങ്ങൾ, തുണിത്തരങ്ങളിൽ നിന്ന് വരുന്ന ചെറിയ പൊടി/ലിന്റ്, ബാക്ടീരിയ എന്നിവ ഡ്രത്തിന്റെ അകത്തളത്തിൽ അടിഞ്ഞുകൂടും.

കാലക്രമേണ അത് ദുർഗന്ധത്തിനും ഫംഗസ് വളർച്ചയ്ക്കും കാരണമാകും.

Self Clean സൈക്കിൾ ഈ അടിഞ്ഞു കെട്ടിയ മലിനത നീക്കം ചെയ്യാനാണ്.


Self Clean ഓപ്ഷൻ സെലക്ട് ചെയ്താൽ മെഷീൻ വെറും വെള്ളം (ചില മോഡലുകളിൽ ചൂടുവെള്ളം) ഉപയോഗിച്ച്

ഉയർന്ന വേഗത്തിലുള്ള,  ഒരു വാഷ് സൈക്കിൾ നടത്തും.


ചിലപ്പോൾ സോപ്പ്ഡിറ്റർജന്റ് ഇല്ലാതെ അല്ലെങ്കിൽ  tub clean powder,liquid ഉപയോഗിച്ച് നടത്തണം.

ഇതിലൂടെ ടബ്, ഡ്രം, പൈപ്പുകൾ എന്നിവയുടെ അകത്തെ മലിനതയും ബാക്ടീരിയയും നീക്കം ചെയ്യും.


സെൽഫ് ക്ലീൻ ഓപ്ഷൻ പ്രവർത്തിപ്പിക്കുമ്പോൾ തുണികൾ ഒന്നും മെഷീനിൽ ഉണ്ടാകരുത്


സാധാരണ മാസത്തിൽ ഒരു പ്രാവശ്യം അല്ലെങ്കിൽ

20–30 വാഷ് പൂർത്തിയായതിന് ശേഷം ഒരിക്കൽ Self Clean നടത്തുന്നത് ഉള്ളിലെ ഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ മെഷീന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും അതിന്റെ ആയുസ്സ് വർദ്ധിപ്പിക്കാനും സഹായിക്കും.